ബ്രഡിന്റെ വില വര്‍ധിച്ചതിന് പ്രക്ഷോഭം; സുഡാനില്‍ 19 പേര്‍ കൊല്ലപ്പെട്ടു, നിരവധിപേര്‍ക്ക് പരുക്ക്

സുഡാനികളുടെ പ്രധാന ഭക്ഷണമായ ബ്രഡിന്റെ വില കുതിച്ച് ഉയര്‍ന്നതോടെയാണ് ജനങ്ങള്‍ തെരുവില്‍ ഇറങ്ങിയത്
ബ്രഡിന്റെ വില വര്‍ധിച്ചതിന് പ്രക്ഷോഭം; സുഡാനില്‍ 19 പേര്‍ കൊല്ലപ്പെട്ടു, നിരവധിപേര്‍ക്ക് പരുക്ക്


ഖര്‍ട്ടോം; ബ്രഡിന്റെ വില കൂട്ടിയതിന്റെ പേരില്‍ സുഡാനില്‍ പ്രക്ഷോഭം രൂക്ഷമായി. ഇതുവരെ 19 പേരാണ് പ്രക്ഷോഭത്തില്‍ മരിച്ചത്. കൂടാതെ 400 ല്‍ അധികം പേര്‍ക്കും പരുക്കേല്‍ക്കുകയും ചെയ്തു. ഇവരില്‍ പലരുടേയും നില ഗുരുതരമായി തുടരുകയാണ്. സുഡാനികളുടെ പ്രധാന ഭക്ഷണമായ ബ്രഡിന്റെ വില കുതിച്ച് ഉയര്‍ന്നതോടെയാണ് ജനങ്ങള്‍ തെരുവില്‍ ഇറങ്ങിയത്. 

ഈ മാസം 19 നാണ് വിലക്കയറ്റത്തിന് എതിരേ പ്രതിഷേധം ആരംഭിച്ചത്. ഒരു സുഡാനി പൗണ്ടായിരുന്ന ബ്രഡിന്റെ വില ഒരാഴ്ചയ്ക്കിടെ മൂന്നായിട്ടാണ് ഉയര്‍ന്നത്. ഇതോടെ ജനങ്ങള്‍ പ്രക്ഷോഭം ആരംഭിക്കുകയായിരുന്നു. പ്രക്ഷോഭകാരികള്‍ പോര്‍ട് സുഡാന്‍ നഗരവും റെഡ് സി സംസ്ഥാനത്തിന്റെ തലസ്ഥാനവും നേരത്തെ തകര്‍ത്തിരുന്നു. മുല്ലപ്പൂ വിപ്ലവത്തിനിടെ ഉയര്‍ന്നുകേട്ട മുദ്രാവാക്യങ്ങളാണ് പ്രക്ഷോഭത്തിനിടെയും ഉയരുന്നത്. 

രാജ്യത്ത് തൊഴിലില്ലായ്മയും ആരോഗ്യമേഖലയിലെ അസ്ഥിരതയും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ബ്രഡിന്റെ വില ക്രമാതീതമായി വര്‍ധിച്ചത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ നിരക്കിലേക്കാണ് ബ്രഡിന്റെ വില കുതിച്ചുയര്‍ന്നത്. ഗോതമ്പ് ഇറക്കുമതി സര്‍ക്കാര്‍ നിര്‍ത്തിയതാണ് വിലക്കയറ്റത്തിന് കാരണമെന്നാണ് പ്രക്ഷോഭകാരികളുടെ ആരോപണം. ബ്രഡ് ഉല്‍പന്നങ്ങള്‍ക്ക് സര്‍ക്കാരാണ് ഫണ്ട് ചെയ്യുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com