അടുത്ത വർഷം അഞ്ച് ​ഗ്രഹണങ്ങൾ; ഇന്ത്യയിൽ ദൃശ്യമാകുന്നത് രണ്ടെണ്ണം

മൂന്ന് സൂര്യ ​ഗ്രഹണങ്ങളും രണ്ട് ചന്ദ്ര ​ഗ്രഹണങ്ങളുമാണ് അടുത്ത വർഷം ദൃശ്യമാകുകയെന്ന് ജ്യോതിശാസ്ത്ര വിദ​ഗ്ധർ
അടുത്ത വർഷം അഞ്ച് ​ഗ്രഹണങ്ങൾ; ഇന്ത്യയിൽ ദൃശ്യമാകുന്നത് രണ്ടെണ്ണം

2019ൽ അകാശത്ത് ദൃശ്യമാകുന്നത് അഞ്ച് ​ഗ്രഹണങ്ങൾ. മൂന്ന് സൂര്യ ​ഗ്രഹണങ്ങളും രണ്ട് ചന്ദ്ര ​ഗ്രഹണങ്ങളുമാണ് അടുത്ത വർഷം ദൃശ്യമാകുകയെന്ന് ജ്യോതിശാസ്ത്ര വിദ​ഗ്ധർ വ്യക്തമാക്കി. ജനുവരി ആറ്, 21, ജൂലൈ രണ്ട്- മൂന്ന്, ജൂലൈ 16-17, ഡിസംബർ 26 തീയതികളിലാണ് ​ഗ്രഹണങ്ങൾ. 

ഇതിൽ രണ്ടെണ്ണം മാത്രമാണ് ഇന്ത്യയിൽ ​കാണാൻ സാധിക്കുക. അഞ്ച് ​ഗ്രഹ​ണങ്ങളിൽ രണ്ടെണ്ണമാണ് പൂർണതയിലുള്ളത്. ബാക്കി മൂന്നെണ്ണം ഭാ​ഗികമാണ്. ഒരു സൂര്യ ​ഗ്രഹണവും ഒരു ചന്ദ്ര ​ഗ്രഹണവുമാണ് പൂർണമായും ദൃശ്യമാകുന്നത്. ജനുവരി ആറിന് ഭാ​ഗിക സൂര്യ ​ഗ്രഹണം, 21ന് പൂർണ ചന്ദ്ര ​ഗ്രഹണം, ജൂലൈ രണ്ട്- മൂന്നിന് പൂർണ സൂര്യ ​ഗ്രഹണം, ജൂലൈ 16-17ന് ഭാ​ഗിക ചന്ദ്ര ​ഗ്രഹണം, ഡിസംബർ 26ന് ഭാ​ഗിക സൂര്യ ​ഗ്രഹണം ദ‌ൃശ്യമാകും.

ജൂലൈ 16-17 തീയതികളിലെ ഭാ​ഗിക ചന്ദ്ര​ ​ഗ്രഹണവും ഡിസംബർ 26ലെ ഭാ​ഗിക സൂര്യ ​ഗ്ര​ഹണവുമാണ് ഇന്ത്യയിൽ കാണാൻ സാധിക്കുക. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com