നിങ്ങള്‍ കണ്ട തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ ഒന്നുമല്ല; വോട്ടിനുവേണ്ടി ഓടയിലിറങ്ങി ഫോട്ടോയ്ക്ക് പോസ് ചെയ്ത് മലിനജലം കുടിച്ച് ഒരു നേതാവ് 

ജനങ്ങളുടെ പ്രശ്‌നങ്ങള്‍ താന്‍ മനസിലാക്കുന്നു എന്ന് ബോധ്യപ്പെടുത്താനായി വിചിത്ര പ്രചരണ പരിപാടിയുമായാണ് സ്ഥാനാര്‍ത്ഥി രംഗത്തിറങ്ങിയിട്ടുള്ളത്
നിങ്ങള്‍ കണ്ട തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ ഒന്നുമല്ല; വോട്ടിനുവേണ്ടി ഓടയിലിറങ്ങി ഫോട്ടോയ്ക്ക് പോസ് ചെയ്ത് മലിനജലം കുടിച്ച് ഒരു നേതാവ് 

കറാച്ചി: വോട്ടിനുവേണ്ടി സ്ഥാനാര്‍ഥികള്‍ ഏതറ്റം വരെ പോകും? പ്ലാസ്റ്റിക് ചിരിയും പൊറാട്ടുനാടകങ്ങളും കുറെ കണ്ടിട്ടുണ്ടെങ്കിലും സാക്ഷിസ്ഥാനില്‍ നിന്നുള്ള തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി അയാസ് മേമം മോട്ടിവാലയുടെ പ്രചരണത്തിന്റെ ചിത്രങ്ങള്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് സൈബര്‍ലോകം. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ താന്‍ മനസിലാക്കുന്നു എന്ന് ബോധ്യപ്പെടുത്താനായി വിചിത്ര പ്രചരണ പരിപാടിയുമായാണ് സ്ഥാനാര്‍ത്ഥി രംഗത്തിറങ്ങിയിട്ടുള്ളത്. 

മത്സരക്കുന്ന മണ്ഡലത്തിലെ അനാരോഗ്യകരമായ സീവേജ് സംവിധാനത്തെക്കുറിച്ച് വോട്ടര്‍മാരെ ബോധ്യപ്പെട്ടുത്തുന്നതിനായി ഓടയില്‍ കിടന്നാണ്  മോട്ടിവാല പ്രചരണം നടത്തിയത്. ഫേസ്ബുക്ക് ലൈവിലൂടെ താന്‍ ധര്‍ണ്ണയിരിക്കുന്ന വീഡിയോ പ്രചരിച്ച് സമൂഹമാധ്യമങ്ങളില്‍ തരംഗമായി മാറിയിരിക്കുന്ന മോട്ടിവാല ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. ആം ആദ്മി പാക്കിസ്ഥാന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയിയി നിന്നുകൊണ്ടാണ് ഇദ്ദേഹം ജനവിധി തേടുന്നത്. 

മോട്ടിവാല ഓടയിലെ മലിന ജലം കുടിക്കുന്നതും മാലിന്യക്കൂമ്പാരത്തിനരികിലിരുന്ന് ഭക്ഷണം കഴിക്കുന്നതും റോഡിലെ കുഴിയില്‍ ഇറങ്ങി നില്‍ക്കുന്ന ചിത്രങ്ങളുമൊക്കെ ഇതിനോടകം തന്നെ വലിയ ശ്രദ്ധനേടികഴിഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com