ആശങ്കയും കൗതുകവും; റിയാദിലെ ജനവാസ മേഖലയിൽ ചിമ്പാൻസി ഇറങ്ങി

സൗദി അറേബ്യയിലെ റിയാദിലാണ് കൗതുകവും ആശങ്കയും പരത്തി ചിമ്പാൻസി എത്തിയത്
ആശങ്കയും കൗതുകവും; റിയാദിലെ ജനവാസ മേഖലയിൽ ചിമ്പാൻസി ഇറങ്ങി

റിയാദ്: ജനവാസ മേഖലയിൽ ചിമ്പാൻസി ഇറങ്ങി. സൗദി അറേബ്യയിലെ റിയാദിലാണ് കൗതുകവും ആശങ്കയും പരത്തി ചിമ്പാൻസി എത്തിയത്. സൗദിയില്‍ ഗൊറില്ല ഇറങ്ങി എന്ന രീതിയിൽ  സമൂഹ മാധ്യമങ്ങളിലൂടെ ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതോടെ ചിമ്പാൻസിയെ കാണാനായി ആളുകളും എത്തിത്തുടങ്ങി. ചിലര്‍ പഴങ്ങളും മറ്റും കൊടുത്ത് ചിമ്പാന്‍സിയെ വശത്താക്കാൻ ശ്രമിക്കുന്നതും ചിമ്പാന്‍സി നടക്കുന്നതും തണലില്‍ വിശ്രമിക്കുന്നതും ഒരു  വീടിന്റെ ​ഗെയ്റ്റിന്റെ മുകളിൽ ഇരിക്കുന്നതും വീഡിയോയിൽ കാണാം. ഒരു വീട്ടിലെ കാർ  പോർച്ചിൽ കാറുകൾക്കിടയിൽ ഇരുന്ന അതിനെ ഒരാൾ പഴം നൽകി  വശത്താക്കാൻ ശ്രമിച്ച് പരാജയപ്പെടുന്നതും വീഡിയോയിൽ ഉണ്ട്. ഏതാണ്ട് അര മണിക്കൂറോളം ജനവാസ മേഖലയില്‍ കറങ്ങി നടന്ന ചിമ്പാന്‍സിയെ പൊലീസ് എത്തി കീഴ്‌പ്പെടുത്തി. അതേസമയം ചിമ്പാന്‍സി എവിടെ നിന്ന് വന്നു എന്ന് കണ്ടെത്താനായിട്ടില്ല. സ്വകാര്യ വ്യക്തികളാരെങ്കിലും വളര്‍ത്തുന്നതോ സര്‍ക്കസ് കൂടാരത്തില്‍ നിന്ന് രക്ഷപ്പെട്ടതോ ആകാമെന്നാണ് പോലീസ് നി​ഗമനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com