പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചു; മൂന്ന് പ്രതികള്‍ക്ക് ശിക്ഷ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചു; മൂന്ന് പ്രതികള്‍ക്ക് ശിക്ഷ
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചു; മൂന്ന് പ്രതികള്‍ക്ക് ശിക്ഷ

ദുബായ്: 15 വയസുകാരിയായ പെണ്‍കുട്ടിയെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ച കുറ്റത്തിന് മൂന്ന് വിദേശികള്‍ക്ക് അഞ്ച് വര്‍ഷം തടവ് ശിക്ഷ. രണ്ട് പുരുഷന്മാരും ഒരു സ്ത്രീയുമുള്‍പ്പെടെ ശിക്ഷിക്കപ്പെട്ടവരെല്ലാം പാകിസ്ഥാന്‍ പൗരന്മാരാണ്. ഡാന്‍സറായി ജോലി വാഗ്ദാനം ചെയ്ത് ദുബായിലേക്ക് കൊണ്ടുവന്നശേഷം പെണ്‍കുട്ടിയെ വേശ്യാവൃത്തിക്ക് ഉപയോഗിച്ചുവെന്നാണ് കുറ്റം.

കഴിഞ്ഞ ഡിസംബറില്‍ ദുബായ് വിമാനത്താവളത്തിലെത്തിയ പെണ്‍കുട്ടിയെ മൂന്ന് പേരും ചേര്‍ന്ന് തങ്ങളുടെ ഫ്‌ലാറ്റില്‍ കൊണ്ടുപോയ ശേഷം പലര്‍ക്കും കാഴ്ചവെയ്ക്കുകയായിരുന്നു. ഇവര്‍ തന്നെയാണ് പെണ്‍കുട്ടിയുടെ യാത്രാ രേഖകള്‍ ശരിയാക്കി ദുബായിലെത്തിച്ചത്. പെണ്‍കുട്ടിയുടെ രണ്ടാനച്ഛന്റെ സഹായത്തോടെ പാസ്‌പോര്‍ട്ടില്‍ ജനന തീയ്യതി തിരുത്തിയെന്നും പ്രോസിക്യൂഷന്‍ കണ്ടെത്തി. നൈറ്റ് ക്ലബ്ബില്‍ ഡാന്‍സറാക്കാമെന്ന ധാരണയിലാണ് കൊണ്ടുവന്നതെങ്കിലും കുറേ സ്ത്രീകളെ പാര്‍പ്പിച്ചിരിക്കുന്ന ഒരു ഫ്‌ലാറ്റിലേക്കാണ് തന്നെ കൊണ്ടുവന്നതെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.

വഴങ്ങിയില്ലെങ്കില്‍ വീട്ടുകാരോട് സംസാരിക്കാനോ തിരികെ പോകാതെ അനുവദിക്കില്ലെന്നും യാത്രാ ചിലവിനത്തില്‍ 1800 ദിര്‍ഹം തിരികെ നല്‍കണമെന്നും ഇവര്‍ ഭീഷണിപ്പെടുത്തി. ഇതോടെ തനിക്ക് വേറെ മാര്‍ഗ്ഗമില്ലാതായെന്ന് പെണ്‍കുട്ടി പറഞ്ഞു. എന്നാല്‍ ഫ്‌ലാറ്റ് കേന്ദ്രീകരിച്ച് പെണ്‍വാണിഭ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും അക്കൂട്ടത്തില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുണ്ടെന്നും വിവരം ലഭിച്ചാണ് പൊലീസ് പരിശോധനയ്ക്ക് എത്തിയത്. വേഷം മാറിയെത്തിയ ഒരു പൊലീസുകാരന്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ താല്‍പ്പര്യമുണ്ടെന്ന വ്യാജേന ഫ്‌ലാറ്റിലെത്തി ഇക്കാര്യം ഉറപ്പുവരുത്തി. പിന്നാലെ കൂടുതല്‍ പൊലീസെത്തി ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 

തുടര്‍ന്നാണ് പ്രതികള്‍ക്കെതിരെ ഇന്ന് ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്റ്‌സ് കോടതി ശിക്ഷ വിധിച്ചത്. വിധിക്കെതിരെ ഇവര്‍ക്ക് 15 ദിവസത്തിനുള്ളില്‍ മേല്‍ക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com