ആ ചിത്രം ഹോക്കിങിന്റേതല്ല; അന്ന് ഹോക്കിങിന് ഊന്നുവടിയുമായി നടക്കാനാകില്ലായിരുന്നു

അമേരിക്കയുടെ വിയറ്റ്‌നാം അധിനിവോശത്തില്‍ പ്രതിഷേധിക്കാന്‍ 1968ല്‍ ലണ്ടന്‍ നഗരത്തില്‍ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ അന്തരിച്ച ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ് പങ്കെടുത്തുവെന്ന പ്രചാരണം വ്യാജം. 
ആ ചിത്രം ഹോക്കിങിന്റേതല്ല; അന്ന് ഹോക്കിങിന് ഊന്നുവടിയുമായി നടക്കാനാകില്ലായിരുന്നു

മേരിക്കയുടെ വിയറ്റ്‌നാം അധിനിവോശത്തില്‍ പ്രതിഷേധിക്കാന്‍ 1968ല്‍ ലണ്ടന്‍ നഗരത്തില്‍ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ അന്തരിച്ച ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ് പങ്കെടുത്തുവെന്ന പ്രചാരണം വ്യാജം. ഇരുകൈകളിലും ഊന്നുവടികളുമായി പ്രകടനത്തില്‍ പങ്കെടുക്കുന്ന േേഹാക്കിങിന്റെ ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ചില മാധ്യമങ്ങളും ഇത് വാര്‍ത്തയാക്കിയിരുന്നു. 

നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ വനേസ റെഡ്‌ഗ്രേവ്, മാധ്യമപ്രവര്‍ത്തകന്‍ താരിഖ് അലി തുടങ്ങിയവര്‍ക്കൊപ്പം നില്‍ക്കുന്ന ഹോക്കിങിന്റെ ചിത്രമാണ് പുറത്തുവന്നത്. 

എന്നാല്‍ പ്രതിഷേധം നടക്കുന്ന സമയത്ത് ഹോക്കിങ് പൂര്‍ണമായും ചക്രക്കസേരയിലായി കഴിഞ്ഞിരുന്നുവെന്ന് താരിഖ് അലി പറയുന്നു. 

അമേരിക്കയുടെ വിയറ്റ്‌നാം യുദ്ധത്തിനും ഇറാഖ് അധിനിവേശത്തിനും എതിരെ ഹോക്കിങ് ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍ ചിത്രത്തിലുള്ളത് അദ്ദേഹമല്ലെന്ന് താരിഖ് അലി പറയുന്നു. ഈ തിരുത്തിന്റെ പശ്ചാതലത്തില്‍ തെറ്റിദ്ധരിപ്പിക്കുന്ന ചിത്രം പുറത്തുവിട്ട നാഷ്ണല്‍ പോര്‍ട്രേറ്റ് ഗ്യാലറി മാപ്പ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com