ക്ലിന്റണ്‍, ഒബാമ, സിഎന്‍എന്‍ എന്നിവരുടെ ഓഫിസുകളില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍: രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി

സിഎന്‍എന്നിന്റെ ന്യൂയോര്‍ക്ക് ആസ്ഥാനത്താണ് പായ്ക്കറ്റ് രൂപത്തില്‍ ദുരൂഹസാഹചര്യത്തില്‍ ബോംബ് കണ്ടെത്തിയത്.
ക്ലിന്റണ്‍, ഒബാമ, സിഎന്‍എന്‍ എന്നിവരുടെ ഓഫിസുകളില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍: രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി

ന്യൂയോര്‍ക്ക്: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ, മുന്‍വിദേശകാര്യസെക്രട്ടറിയും പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായിരുന്ന ഹിലരി ക്ലിന്റണ്‍, സിഎന്‍എന്‍ ന്യൂസ് ചാനല്‍ എന്നിവരുടെ ഓഫീസുകളില്‍ നിന്നും സ്‌ഫോടക വസ്തുകള്‍ കണ്ടെത്തി. തപാല്‍ മാര്‍ഗം എത്തിയ സ്‌ഫോടക വസ്തുകളാണ് കണ്ടെത്തിയത്. 

സിഎന്‍എന്നിന്റെ ന്യൂയോര്‍ക്ക് ആസ്ഥാനത്താണ് പായ്ക്കറ്റ് രൂപത്തില്‍ ദുരൂഹസാഹചര്യത്തില്‍ ബോംബ് കണ്ടെത്തിയത്. പൈപ്പ് ബോംബാണെന്നാണ് സംശയം. ഉടന്‍ തന്നെ ചാനല്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച് ബില്‍ഡിങ്ങില്‍ ഉള്ള എല്ലാ ആളുകളെയും ഒഴിപ്പിച്ചു. ചാനല്‍ തല്‍സമയ സംപ്രേഷണം താല്‍ക്കാലികമായി നിര്‍ത്തി വെച്ചു.

അമേരിക്കന്‍ ചാരസംഘടനകളുടെ സംരക്ഷണയിലുള്ള ഹിലരിയുടേയും ഒബാമയുടേയും വസതികളും ഓഫീസുകളിലും കര്‍ശന സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. സന്ദര്‍ശകരെ കൂടാതെ ഇവിടേക്ക് കൊണ്ടു വരുന്ന തപാല്‍ ഉരുപ്പടികള്‍ ഉള്‍പ്പടെയുള്ള വസ്തുകളും സൂഷ്മ പരിശോധനയ്കക് വിധേയമാക്കാറുണ്ട്. 

ഇത്തരമൊരു പരിശോധനയിലാണ് ഇരുവരുടെയും ഓഫിസുകളില്‍ നിന്ന് സ്‌ഫോടക വസ്തുകള്‍ കണ്ടെത്തിയത്. ഹിലരി ക്ലിന്റണിന്റെ വസതിയിലും ഓഫീസിലും മുന്‍പ്രസിഡന്റ് കൂടിയായ ബില്‍ ക്ലിന്റണും ഉണ്ടാവാറുണ്ട് എന്നതിനാല്‍ വലിയ ഗൗരവത്തോടെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇക്കാര്യം കാണുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com