ഇന്ത്യക്ക് പിന്നാലെ പാക്കിസ്ഥാനും; 2022ല്‍ ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കാനൊരുങ്ങി അയല്‍ക്കാര്‍

ചൈനയുടെ സഹായത്തോടെ 2022ല്‍ ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കുമെന്ന് പാക്കിസ്ഥാന്‍ വിവര സാങ്കേതിക മന്ത്രി ഫവാദ് ചൗധരി വ്യക്തമാക്കി
ഇന്ത്യക്ക് പിന്നാലെ പാക്കിസ്ഥാനും; 2022ല്‍ ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കാനൊരുങ്ങി അയല്‍ക്കാര്‍

ഇസ്ലാമാബാദ്: 2022ല്‍ മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കാനൊരുങ്ങി പാക്കിസ്ഥാനും. 2022ല്‍ ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കാന്‍ ഇന്ത്യ ലക്ഷ്യമിടുന്നതായി നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാക്കിസ്ഥാന്റെ പ്രഖ്യാപനം.

ചൈനയുടെ സഹായത്തോടെ 2022ല്‍ ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കുമെന്ന് പാക്കിസ്ഥാന്‍ വിവര സാങ്കേതിക മന്ത്രി ഫവാദ് ചൗധരി വ്യാഴാഴ്ച വ്യക്തമാക്കി. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം ഇതിന് അനുമതി നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി. ഇതുസംബന്ധിച്ച് പാക്കിസ്ഥാന്‍ സ്‌പേസ് ആന്‍ഡ് അപ്പര്‍ അറ്റ്‌മോസ്ഫിയര്‍ റിസര്‍ച്ച് കമ്മീഷനും ചൈനീസ് കമ്പനിയും ഒപ്പുവച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

നവംബര്‍ മൂന്നിന് ഇമ്രാന്‍ ഖാന്‍ ബെയ്ജിങ് സന്ദര്‍ശിക്കാനിരിക്കേയാണ് പാക്കിസ്ഥാന്റെ പ്രഖ്യാപനം. പ്രധാനമന്ത്രി പദത്തിലെത്തിയ ശേഷം ആദ്യമായാണ് ഇമ്രാന്‍ ഖാന്‍ ബെയ്ജിങ് സന്ദര്‍ശിക്കാനൊരുങ്ങുന്നത്. നേരത്തെ ചൈനയുടെ സഹായത്തോടെ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത രണ്ട് ഉപഗ്രഹങ്ങള്‍ ഈ വര്‍ഷമാദ്യം പാക്കിസ്ഥാന്‍ വിക്ഷേപിച്ചിരുന്നു. 

72ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 2022ല്‍ ഇന്ത്യ മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുമെന്ന ലക്ഷ്യം പ്രഖ്യാപിച്ചത്. സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ ആഘോഷിക്കുന്ന സമയത്തായിരിക്കും ഇന്ത്യ സ്വപ്‌നം യാഥാര്‍ഥ്യമാക്കകയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com