ന്യൂയോര്‍ക്ക്: ഹോളിവുഡ് നടി വെനേസ മാര്‍ക്വസിനെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തി. ടിവി പരമ്പരകളിലുടെ ജനശ്രദ്ധ നേടിയ നടിയാണ് വെനേസ മാര്‍ക്വസ്. തങ്ങള്‍ക്ക് നേരെ ചൂണ്ടിയത് കൈത്തോക്കാണ് എന്ന് കരുതി പൊലീസ് വെടിയുതിര്‍ത്തതാണ് നടിയുടെ ദാരുണാന്ത്യത്തിന് കാരണം.
ലോസ് ഏഞ്ചല്‍സിലെ നഗരപ്രാന്തമായ പസാഡെനയിലാണ് സംഭവം. നടിയുടെ ക്ഷേമം അന്വേഷിക്കാന്‍ പൊലീസ് വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം നടന്നത്. 49കാരിയായ നടി തോക്ക് ചൂണ്ടിയാണ് പുറത്തേക്ക് എത്തിയത്. എന്നാല്‍ ഇത് കളിത്തോക്ക് ആയിരുന്നെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മനസിലായില്ല. നടി വെളിപ്പെടുത്തിയതുമില്ല. എന്നാല്‍ വെനേസ ഇത് തുടര്‍ന്നപ്പോള്‍ തോക്ക് താഴെയിടാന്‍ ഉദ്യോഗസ്ഥര്‍ പലപ്രാവശ്യം ആവശ്യപ്പെട്ടു. കേള്‍ക്കാതെ വന്നതോടെ വെടിയുതിര്‍ക്കുകയായിരുന്നു.
വെനേസയുടെ വീട്ടുടമയാണ് വീട് പരിശോധിക്കണമെന്നും അവരുടെ ക്ഷേമം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു പൊലീസിനെ വിളിച്ചത്.
ഇത് പ്രകാരമാണ് പൊലീസ് വീട്ടില്‍ എത്തിയത്. നടിയുടെ സ്വഭാവമാറ്റത്തെ തുടര്‍ന്നായിരുന്നു വീട്ടുടമ ഇക്കാര്യം പറഞ്ഞത്.ഇവരോട് സംസാരിക്കാനായി ഒരു മാനസികാരോഗ്യ ക്ലിനിക് ജീവനക്കാരനും പോലീസിനൊപ്പമുണ്ടായിരുന്നു. ചികിത്സ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഒന്നരമണിക്കൂറോളം പൊലീസുകാര്‍ നടിയോട് അഭ്യര്‍ത്ഥന നടത്തി. ഇതിന് പിന്നാലെ ഉദ്യോഗസ്ഥര്‍ക്ക് നേരെ ഇവര്‍ തോക്കുചൂണ്ടുകയായിരുന്നു. ഈ സമയം ഒരു ഉദ്യോഗസ്ഥന് നടിക്ക് നേരെ നിറയൊഴിച്ചു. ശ്രദ്ധനേടിയ ഹോളിവുഡ് ടിവി സീരീസ് 'ഇആര്‍' ലെ പ്രമുഖ കഥാപാത്രത്തെ കൈകാര്യം ചെയ്തത് വെനേസയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ