വന്‍ ജയില്‍ച്ചാട്ടം; രക്ഷപ്പെട്ടത് നാനൂറിലധികം തടവുകാര്‍

ആഭ്യന്തര യുദ്ധം രൂക്ഷമായ ലിബിയയില്‍ വന്‍ ജയില്‍ ചാട്ടം. തലസ്ഥാനമായ ട്രിപ്പോളിയുടെ തെക്കുകിഴക്കന്‍ മേഖലയില്‍ സ്ഥിതി ചെയ്യുന്ന അയ്ന്‍ സര ജയിലില്‍ നിന്ന് 400ലധികം തടവുകാരാണ് രക്ഷപ്പെട്ടത്
വന്‍ ജയില്‍ച്ചാട്ടം; രക്ഷപ്പെട്ടത് നാനൂറിലധികം തടവുകാര്‍

ലിബിയ: ആഭ്യന്തര യുദ്ധം രൂക്ഷമായ ലിബിയയില്‍ വന്‍ ജയില്‍ ചാട്ടം. തലസ്ഥാനമായ ട്രിപ്പോളിയുടെ തെക്കുകിഴക്കന്‍ മേഖലയില്‍ സ്ഥിതി ചെയ്യുന്ന അയ്ന്‍ സര ജയിലില്‍ നിന്ന് 400ലധികം തടവുകാരാണ് രക്ഷപ്പെട്ടത്. 2011ലെ സര്‍ക്കാര്‍ വിരുദ്ധ കലാപം അടിച്ചമര്‍ത്തിയതിന് തടവിലാക്കപ്പെട്ട ഗദ്ദാഫി അനുകൂലികളാണ് രക്ഷപ്പെട്ടവില്‍ ഏറെയും. 

വിഘടന വാദികളുമായുള്ള സംഘര്‍ഷം രൂക്ഷമായ ലിബിയയില്‍ അടിയന്തരാവസ്ഥ തുടരുന്നതിനിടയിലാണ് സര്‍ക്കാരിനെ ഞെട്ടിച്ച് വന്‍ ജയില്‍ചാട്ടം നടന്നത്. തടവുപുള്ളികളുടെ കൂട്ടായ ആക്രമണം തടയാന്‍ ജയില്‍ ജീവനക്കാര്‍ക്ക് ആയില്ല.

കഴിഞ്ഞ ദിവസം ലിബിയയില്‍ റോക്കറ്റാക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഘര്‍ഷം രൂക്ഷമായ ലിബിയയില്‍ കഴിഞ്ഞ ആഴ്ച മാത്രം സാധരണക്കാരടക്കം 47 പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരുക്കേറ്റതായും ലിബിയന്‍ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com