ഇന്തോനേഷ്യ സുനാമി: തീരത്ത് നിരവധി മൃതദേഹങ്ങള്‍; മരണസംഖ്യ കണക്കാക്കാന്‍ കഴിയാതെ അധികൃതര്‍

ഇന്തോനേഷ്യയെ ചാവുനിലമാക്കി ഭൂകമ്പവും സുനാമിയും.
ഇന്തോനേഷ്യ സുനാമി: തീരത്ത് നിരവധി മൃതദേഹങ്ങള്‍; മരണസംഖ്യ കണക്കാക്കാന്‍ കഴിയാതെ അധികൃതര്‍

ജക്കാര്‍ത്ത: ഇന്തോനേഷ്യയെ ചാവുനിലമാക്കി ഭൂകമ്പവും സുനാമിയും. സുലവേസി ദ്വീപില്‍ വെള്ളിയാഴ്ച ഉണ്ടായ ശക്തമായ ഭൂചലനത്തിലും തുടര്‍ന്ന് മധ്യ സുലവേസി പ്രവിശ്യാ തലസ്ഥാനമായ പാലുവില്‍ ആഞ്ഞടിച്ച സൂനാമിയിലും നഗരത്തിന്റെ തീരപ്രദേശത്ത് നിരവധി മൃതദേഹങ്ങള്‍ അടിഞ്ഞതായി ഇന്തൊനീഷ്യ ദുരന്ത നിവാരണ എജന്‍സി വക്താവ് സുടോപോ പുര്‍വോ നുഗ്രഹോ പറഞ്ഞു. 

വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ പുഃനസ്ഥാപിക്കാത്തതിനാല്‍ മരണസംഖ്യം കൃത്യമായി അനുമാനിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കുറഞ്ഞത് 48 പേര്‍ ഭൂചലനത്തിലും സൂനാമിയിലും മരിച്ചതായാണ് ഔദ്യോഗിക കണക്കുകള്‍.  മരണസംഖ്യ ഉയരുമെന്നാണ് സൂചന. 

റിക്ടര്‍ സ്‌കെയില്‍ 7.5 തീവ്രതയാണ് ഭൂചലനത്തിന് രേഖപ്പെടുത്തിയത്. സുലവേസിയിലെ ഡൊങ്കാല പട്ടണത്തിന് 56 കിലോമീറ്റര്‍ അകലെ ഭൂമിക്ക് 10 കിലോമീറ്റര്‍ താഴെയാണ് പ്രഭവകേന്ദ്രം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com