ജര്‍മ്മനിയില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് വാന്‍ ഓടിച്ച് കയറ്റി; നിരവധി പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th April 2018 08:56 PM  |  

Last Updated: 07th April 2018 09:00 PM  |   A+A-   |  

 

ബെര്‍ലിന്‍: ജര്‍മനിയില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് വാന്‍ ഓടിച്ച് കയറി നിരവധി പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. പടിഞ്ഞാറന്‍ ജര്‍മന്‍ നഗരമായ മണ്‍സ്റ്ററിലാണ് സംഭവം. 

മുപ്പതോളം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. സംഭവത്തിന് പിന്നാലെ വാന്‍ ഡ്രൈവര്‍ ആത്മഹത്യ ചെയ്തതായും പൊലീസ് പറയുന്നു. സംഭവത്തിന് പിന്നില്‍ തീവ്രവാദ ബന്ധമുണ്ടെന്ന് വ്യക്തമായിട്ടില്ല.

TAGS
Germany