അൾജിയേഴ്സ്: അൾജീരിയയിൽ സൈനിക വിമാനം തകർന്നുവീണ് നൂറിലേറെപ്പേർ മരിച്ചു. ബുധനാഴ്ച രാവിലെ തലസ്ഥാനമായ അൾജിയേഴ്സിന് സമീപത്തെ ബൗഫാറിക് സൈനിക വിമാനത്താവളത്തിൽ വച്ചായിരുന്നു അപകടം. അൾജീരിയയിലെ പടിഞ്ഞാറൻ നഗരമായ ബെച്ചാറിലേക്കു പറന്നുയർന്ന ഉടനെ തകർന്ന് വീഴുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം.
ഇരുന്നൂറോളം പേർ വിമാനത്തിൽ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. തകർന്ന ഉടൻ വിമാനത്തിന് തീപിടിക്കുകയായിരുന്നു. ക്ഷണനേരം കൊണ്ട് അന്തരീക്ഷത്തലാകെ കറുത്ത പുക മൂടി. രക്ഷാപ്രവർത്തനം നടന്നുവരികയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ