അമേരിക്കയുടെ മുന്‍ പ്രഥമ വനിത ബാര്‍ബറ ബുഷ് അന്തരിച്ചു

അമേരിക്കയുടെ മുന്‍ പ്രഥമ വനിത ബാര്‍ബറ ബുഷ് അന്തരിച്ചു
അമേരിക്കയുടെ മുന്‍ പ്രഥമ വനിത ബാര്‍ബറ ബുഷ് അന്തരിച്ചു

വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയുടെ മുന്‍ പ്രഥമ വനിത ബാര്‍ബറ ബുഷ് അന്തരിച്ചു. മുന്‍ പ്രസിഡന്റുമാരായ ജോര്‍ജ് എച്ച്ഡബ്ല്യൂ ബുഷ് സീനിയറിന്റെ പത്‌നിയും ജോര്‍ജ് ഡബ്ല്യൂ ബുഷിന്റെ മാതാവുമാണ് ബാര്‍ബറ ബുഷ്. 92 വയസ്സായിരുന്നു. 1989 മുതല്‍ 1993 വരെയാണ് പ്രഥമ വനിത പദവി അവര്‍ അലങ്കരിച്ചത്. 

ബാര്‍ബറയുടെ മരണവാര്‍ത്ത മകന്‍ ജോര്‍ജ് ബുഷ് ആണ് പുറത്തുവിട്ടത്. ആ അമ്മയുടെ മകനെന്ന നിലയില്‍ താന്‍ ഭാഗ്യവാനാണ്. തന്റെ കുടുംബം അവരുടെ വേര്‍പാടലാണ്. നിങ്ങളുടെ പ്രാര്‍ഥനയ്ക്കും അനുശോചന സന്ദേശങ്ങള്‍ക്കും നന്ദിയുണ്ടെന്നും ജോര്‍ജ് ബുഷ് അറിയിച്ചു. 

ബാര്‍ബറയുടെ മറ്റൊരു മകന്‍ ജെബ് ബുഷ് 1999 മുതല്‍ 2007 വരെ ഫ്‌ളോറിഡയുടെ ഗവര്‍ണര്‍ ആയിരുന്നു. 2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ആദ്യഘട്ടത്തില്‍ പരാജയപ്പെടുകയായിരുന്നു. പ്രഥമ വനിത എന്നതിനപ്പുറം സാക്ഷരാതാ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു ബാര്‍ബറ. അവര്‍ നടത്തിയിരുന്ന 'ബാര്‍ബറ ബുഷ് ഫൗണ്ടേഷന്‍ ഫോള്‍ ഫാമിലി ലിറ്ററസി' യാണ് അവരെ ഏറെ ജനപ്രിയയാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com