അഫ്ഗാനില്‍ ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ മൂന്നുപേരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

അഫ്ഗാനിസ്ഥാനില്‍ ഇന്ത്യക്കാരന്‍ ഉള്‍പ്പെട മൂന്നുപേരെ  ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി
അഫ്ഗാനില്‍ ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ മൂന്നുപേരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഇന്ത്യക്കാരന്‍ ഉള്‍പ്പെട മൂന്നുപേരെ  ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. തലസ്ഥാന നഗരമായ കാബൂളില്‍ സൊഡെക്‌സോ എന്ന ഭക്ഷ്യ കമ്പനിയില്‍ ജോലി ചെയ്യുന്നവരെയാണ് തീവ്രവാദികള്‍ കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ മലേഷ്യന്‍ പൗരനും മറ്റൊരാള്‍ മാസിഡോണിയന്‍ സ്വദേശിയുമാണ്. 

ഇന്ന് പുലര്‍ച്ചെയാണ് ഇവരെ തട്ടിക്കൊണ്ടു പോയത്. തുടര്‍ന്ന് കാബുളിലെ മുസ്സാഹി ജില്ലയില്‍ നിന്ന് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു.  മൃതദേഹങ്ങളുടെ സമീപത്തുനിന്ന് ഇവരുടെ തിരിച്ചറിയല്‍ രേഖകള്‍ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. കൊലപാതകങ്ങളുടെ ഉത്തരവാദിത്തം ഭീകരസംഘടനകള്‍ ഏറ്റെടുത്തിട്ടില്ല. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com