എയര്‍പോര്‍ട്ടില്‍ പാര്‍ക്ക് ചെയ്ത വിമാനവുമായി അജ്ഞാതന്‍ പറന്നു, ഞെട്ടിക്കുന്ന സുരക്ഷാ വീഴ്ച; അമേരിക്ക മുള്‍മുനയില്‍- വിഡിയോ

എയര്‍പോര്‍ട്ടില്‍ പാര്‍ക്ക് ചെയ്ത വിമാനവുമായി അജ്ഞാതന്‍ പറന്നു, ഞെട്ടിക്കുന്ന സുരക്ഷാ വീഴ്ച; അമേരിക്ക മുള്‍മുനയില്‍ 
എയര്‍പോര്‍ട്ടില്‍ പാര്‍ക്ക് ചെയ്ത വിമാനവുമായി അജ്ഞാതന്‍ പറന്നു, ഞെട്ടിക്കുന്ന സുരക്ഷാ വീഴ്ച; അമേരിക്ക മുള്‍മുനയില്‍- വിഡിയോ

സിയാറ്റില്‍: അമേരിക്കയില്‍ വിമാനത്താവളത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന വിമാനവുമായി അജ്ഞാതന്‍ കടന്നുകളഞ്ഞതായി റിപ്പോര്‍ട്ട്. വാഷിങ്ടണ്‍ സംസ്ഥാനത്തെ സിയാറ്റില്‍ ടാകോമ രാജ്യാന്തര വിമാനത്താവളത്തിലാണ്, അപൂര്‍വമായ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

വിമാനം മോഷ്ടിക്കപ്പെട്ടതായി അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ ഹൊറൈസണ്‍ എയര്‍ ക്യു 400 വിമാനം അനധികൃത ടേക്ക് ഓഫ് നടത്തിയതായി അലാസ്‌ക എയര്‍ലൈന്‍സ് ട്വീറ്റ് ചെയ്തു. വിമാനത്തില്‍ യാത്രക്കാര്‍ ഇല്ലെന്നും ട്വീറ്റിലുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും ട്വീറ്റില്‍ പറയുന്നു.

സംഭവം സ്ഥിരീകരിക്കാനായിട്ടില്ലെന്ന് അമേരിക്കന്‍ ഐക്യനാടുകളിലെ വിമാനയാത്രാ നിയന്ത്രണ സംവിധാനായ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു. എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എ്ന്നതിനെക്കുറിച്ച് വിവരങ്ങള്‍ ശേഖരിച്ചുവരികയാണ. മോഷ്ടിക്കപ്പെട്ട വിമാനം സുരക്ഷാ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് അഡ്മിനിസ്‌ട്രേഷന്‍ ചൂണ്ടിക്കാട്ടി. 

മോഷ്ടിക്കപ്പെട്ട വിമാനത്തെ എഫ്-15 വിമാനത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിന്‍തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. വിമാനമായി കടന്നയാള്‍ എയര്‍ ട്രാഫിക് കണ്‍ട്രോളുമായി ബന്ധപ്പെടുന്നുണ്ടെന്നും സൂചനകളുണ്ട്. 

മോഷ്ടിക്കപ്പെട്ട വിമാനത്തിന്റേതെന്ന് അവകാശപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വിഡിയോ പ്രചരിക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com