മെക്‌സിക്കന്‍ സുന്ദരി വനേസ പോന്‍സ് മിസ് വേള്‍ഡ് 

68-ാമത് ലോകസുന്ദരിപ്പട്ടം മെക്‌സിക്കോയുടെ  വനേസ പോന്‍സ് ഡി ലിയോണ്‍ സ്വന്തമാക്കി
മെക്‌സിക്കന്‍ സുന്ദരി വനേസ പോന്‍സ് മിസ് വേള്‍ഡ് 

സാനിയ: 68-ാമത് ലോകസുന്ദരിപ്പട്ടം മെക്‌സിക്കോയുടെ  വനേസ പോന്‍സ് ഡി ലിയോണ്‍ സ്വന്തമാക്കി. കഴിഞ്ഞ വര്‍ഷത്തെ ജേതാവ് ഇന്ത്യയുടെ മാനുഷി ചില്ലര്‍ വനേസയെ ലോകസുന്ദരി കീരീടം അണിയിച്ചു. ലോകസുന്ദരി കിരീടം ആദ്യമായി മെക്‌സിക്കോയിലെത്തിച്ചു എന്ന നേട്ടവും 26 കാരിയായ വനേസയ്ക്കാണ്.118 രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികളെ പിന്നിലാക്കിയാണ് വനേസ കിരീടം ചൂടിയത്. തായ്‌ലാന്‍ഡിന്റെ നികോളെയ്ന്‍ ലിംസ്‌നുകന്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി.

ഈ നേട്ടം തനിക്ക് വിശ്വസിക്കാനാവുന്നില്ലെന്ന് വനേസ പറഞ്ഞു.അന്താരാഷ്ട്ര വാണിജ്യത്തില്‍ ബിരുദധാരിയായ വനേസ നാഷണല്‍ യൂത്ത് ഇന്‍സ്റ്റിറ്റിയൂട്ടില്‍ പ്രഭാഷകയുമാണ്. 

ലോകസുന്ദരിപ്പട്ടത്തില്‍ ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന മിസ് ഇന്ത്യ അനുക്രീതി വാസ് അവസാന പത്തില്‍ ഇടം കണ്ടെത്താനാകാതെ പുറത്തായി. മിസ് ഇന്ത്യയായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് അനുക്രീതി ലോക സുന്ദരി പോരാട്ടത്തിന് അര്‍ഹത നേടിയത്. താമിഴ്‌നാട് സ്വദേശിയായ അനുക്രീതി ഇരുപതാം വയസ്സിലാണ് രാജ്യത്തെ പ്രതിനിധീകരിച്ച് ലോക സുന്ദരി മത്സരത്തിനായി യോഗ്യത നേടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com