അമ്മയുടെ പെന്‍ഷന്‍ കൈപ്പറ്റാനായി മകന്‍ മൃതദേഹത്തോടൊപ്പം ജീവിച്ചത് ഒരു വര്‍ഷത്തോളം 

വീട്ടില്‍ നിന്ന് അസഹ്യമായ ഗന്ധം വരുന്നെന്ന് ചൂണ്ടിക്കാട്ടി അയല്‍വാസികള്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് സംഭവം കണ്ടെത്തിയത്
അമ്മയുടെ പെന്‍ഷന്‍ കൈപ്പറ്റാനായി മകന്‍ മൃതദേഹത്തോടൊപ്പം ജീവിച്ചത് ഒരു വര്‍ഷത്തോളം 

മാഡ്രിഡ്: ഒരു വര്‍ഷത്തോളം വീട്ടില്‍ അമ്മയുടെ മൃതദേഹത്തിനൊപ്പം ജീവിച്ച മകന്‍ അറസ്റ്റില്‍. അമ്മയുടെ പെന്‍ഷന്‍ തുക മുടങ്ങാതെ ലഭിക്കാനായാണ് ഇയാള്‍ മൃതദേഹം മറവു ചെയ്യാതെ വീട്ടില്‍ തന്നെ സൂക്ഷിച്ചത്. 62കാരനായ സ്പാനിഷ് യുവാവാണ്‌ സംഭവത്തില്‍ പൊലീസ് പിടിയിലായത്.

92കാരിയായ അമ്മയുടെ മരണം മറച്ചുവച്ച് പെന്‍ഷന്‍ തുക കൈപ്പറ്റിയതിനാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തത്. വീട്ടില്‍ നിന്ന് അസഹ്യമായ ഗന്ധം വരുന്നെന്ന് ചൂണ്ടിക്കാട്ടി അയല്‍വാസികള്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് സംഭവം കണ്ടെത്തിയത്. മാഡ്രിഡിലെ ഫഌറ്റില്‍ അമ്മയുടെ അഴുകിയ ജഡത്തിനൊപ്പമാണ് ഇയാള്‍ ജീവിച്ചിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com