അമേരിക്കക്കാരെ ഇഷ്ടപ്പെടുന്നവരും ഇംഗ്ലീഷ് അറിയുന്നവരും യുഎസിലേക്ക് വന്നാല്‍ മതി: ട്രംപ്

എന്നാല്‍, ട്രംപ് ഭരണകൂടത്തിന്റെ വ്യവസ്ഥകള്‍ ഇന്ത്യയ്ക്ക് അനുകൂലമാണെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.
അമേരിക്കക്കാരെ ഇഷ്ടപ്പെടുന്നവരും ഇംഗ്ലീഷ് അറിയുന്നവരും യുഎസിലേക്ക് വന്നാല്‍ മതി: ട്രംപ്

വാഷിങ്ടണ്‍: വീണ്ടും വീണ്ടും കുടിയേറ്റ വിരുദ്ധ നിലപാടുകള്‍ ശക്തമാക്കി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മെറിറ്റ് അടിസ്ഥാനമാക്കിയുള്ള പുതിയ സംവിധാനത്തില്‍ കുടിയേറ്റക്കാര്‍ക്ക് ഇംഗ്ലീഷ് ഭാഷ അറിഞ്ഞിരിക്കണമെന്ന പ്രധാന വ്യവസ്ഥയുള്‍പ്പെടെ അടങ്ങിയിട്ടുണ്ട്. എന്നാല്‍, ട്രംപ് ഭരണകൂടത്തിന്റെ വ്യവസ്ഥകള്‍ ഇന്ത്യയ്ക്ക് അനുകൂലമാണെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.

'ഏതു രാജ്യത്തില്‍നിന്നുള്ളവരായാലും യുഎസിനെ സ്‌നേഹിക്കുന്നവരെ മാത്രമാണ് സ്വീകരിക്കുക. തൊഴില്‍ നൈപുണ്യവും മികച്ച ട്രാക്ക് റെക്കോര്‍ഡും അനിവാര്യം. അമേരിക്കക്കാരെ ഇഷ്ടപ്പെടണം, ഇവിടത്തെ മൂല്യങ്ങളെയും ജീവിതരീതികളെയും വിലമതിക്കണം. യുഎസില്‍ വരുന്നവര്‍ നിര്‍ബന്ധമായും ഇംഗ്ലീഷ് അറിഞ്ഞിരിക്കണം'- മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. 

അതേസമയം ഇംഗ്ലീഷ് പരിജ്ഞാനം, തൊഴിലറിവ് എന്നീ കാര്യങ്ങളില്‍ ഇന്ത്യക്കാര്‍ മുന്നില്‍ നില്‍ക്കുന്നതിനാല്‍ അവരെ പുതിയ നിയമങ്ങള്‍ തല്‍ക്കാലം ബാധിക്കില്ല എന്നാണ് വിവരം.

ട്രംപിന്റെ താല്‍പര്യാര്‍ഥം മെറിറ്റ് അടിസ്ഥാനമാക്കിയ കുടിയേറ്റ ബില്‍ യുഎസ് ഉടന്‍ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 'ചങ്ങലകളായുള്ള കുടിയേറ്റം' നിരവധിപ്പേരെയാണു രാജ്യത്തേക്കു കൊണ്ടുവരുന്നതെന്നും അത്തരം ആളുകള്‍ യുഎസിനു നല്ലതല്ല ചെയ്യുന്നതെന്നുമാണ് ട്രംപിന്റെ നിലപാട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com