മത ചിഹ്നമുള്ള വസ്ത്രങ്ങള്‍ ഇനി പാടില്ല 

പ്രത്യേക തരത്തിലുള്ള യൂണിഫോമുകള്‍, ലോഗോകള്‍, വാണിജ്യ രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ തുടങ്ങിയവയും വസ്ത്രങ്ങളില്‍ ഉപയോഗിക്കരുതെന്നാണ് നിര്‍ദ്ദേശം
മത ചിഹ്നമുള്ള വസ്ത്രങ്ങള്‍ ഇനി പാടില്ല 

മത ചിഹ്നമുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് നിരോധിച്ച് ഫ്രഞ്ച് പാര്‍ലമെന്റ്. രാജ്യത്തിന്റെ മതേതര നിയമങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ നിര്‍ദ്ദേശം. പാര്‍ലമെന്റില്‍ ധരിക്കേണ്ട വസ്ത്രങ്ങളുടെ കാര്യത്തിലാണ് ഈ പുതിയ നര്‍ദ്ദേശം ഉള്‍പ്പെടുത്തിയിട്ടുള്ളത്. 

പ്രത്യേക തരത്തിലുള്ള യൂണിഫോമുകള്‍, ലോഗോകള്‍, വാണിജ്യ രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ തുടങ്ങിയവയും വസ്ത്രങ്ങളില്‍ ഉപയോഗിക്കരുതെന്നാണ് നിര്‍ദ്ദേശം. പാര്‍ലമെന്റ് അംഗങ്ങളിലൊരാള്‍ ഫുട്‌ബോള്‍ ടീ ഷര്‍ട്ട് ധരിച്ച് പാര്‍ലമെന്റ് സമ്മേളനത്തിനെത്തിയതിന്റെ അനന്തരഫലമാണ് ഈ പുതിയ നിയമം. 

പുതിയ നിര്‍ദ്ദേശത്തനെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. ക്രിസ്ത്യന്‍ സംഘടനയായ പ്രൊട്ടസ്റ്റ്ന്റ് ഫെഡറേഷന്‍ ഓഫ് ഫ്രാന്‍സ് ഉള്‍പ്പെടെയുള്ളവര്‍ പരസ്യമായി രംഗത്തെത്തികഴിഞ്ഞു.  തീവ്ര മതേതരത്വം അടിച്ചേല്‍പിക്കാനുള്ള ശ്രമമാണിതെന്നാണ് ഫെഡറേഷന്‍ ഓഫ് ഫ്രാന്‍സ് ആരോപിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com