"രാജ്യത്തിലേക്ക് വരൂ  42 കന്യകമാരെ തരാം" ; ഫിലിപ്പീന്‍സ് പ്രസിഡന്റിന്റെ പ്രസ്താവന വിവാദത്തില്‍

നിങ്ങള്‍ കന്യകമാര്‍ക്കായി ആരെയും കൊല്ലേണ്ട. പകരം ഫിലിപ്പീന്‍സിലേക്ക് വന്നാല്‍ മതി
"രാജ്യത്തിലേക്ക് വരൂ  42 കന്യകമാരെ തരാം" ; ഫിലിപ്പീന്‍സ് പ്രസിഡന്റിന്റെ പ്രസ്താവന വിവാദത്തില്‍


മനില : ഭീകരസംഘടനയായ ഐഎസിന്റെ റിക്രൂട്ടിംഗിനെ പരിഹസിച്ച് ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടെര്‍ട്ട നടത്തിയ പ്രസ്താവന വിവാദത്തില്‍. ഇസ്ലാമിക രാഷ്ട്രത്തിനായി ഐഎസില്‍ ചേര്‍ന്ന് വിശുദ്ധയുദ്ധം നടത്തിയാല്‍ സ്വര്‍ഗത്തില്‍ നിങ്ങള്‍ക്ക് 72 കന്യകമാരെ ലഭിക്കുമെന്നാണ്, ഭീകരസംഘടന മുന്നോട്ടുവെക്കുന്ന പ്രലോഭനം. എന്നാല്‍ നിങ്ങള്‍ കന്യകമാര്‍ക്കായി ആരെയും കൊല്ലേണ്ട. പകരം ഫിലിപ്പീന്‍സിലേക്ക് വന്നാല്‍ മതി. 42 കന്യകമാരാണ് നിങ്ങള്‍ക്കായി കാത്തിരിക്കുന്നതെന്നായിരുന്നു പ്രസിഡന്റ് ഡ്യൂട്ടെര്‍ട്ടയുടെ പരാമര്‍ശം. 

ഇന്ത്യാ സന്ദര്‍ശനത്തിന് തിരിച്ച ഡ്യൂട്ടര്‍ട്ടെ, യാത്രാമധ്യേയാണ് ഈ പ്രസ്താവന നടത്തിയത്. ജിഹാദികള്‍ക്ക് സ്വര്‍ഗത്തില്‍ 72 കന്യകമാരെ ലഭിക്കുമെന്ന ആശയം ശുദ്ധ അസംബന്ധമാണ്. എല്ലാം നശിപ്പിക്കുക എന്നതുമാത്രമാണ് അവരുടെ ലക്ഷ്യം. നിങ്ങള്‍ കന്യകമാര്‍ക്കായി വിശുദ്ധയുദ്ധത്തില്‍ പങ്കാളിയായി രക്തസാക്ഷിത്വം വരിക്കേണ്ടതില്ല. സ്വര്‍ഗത്തിലേതിനേക്കാള്‍ മികച്ച കന്യകമാര്‍ രാജ്യത്തുണ്ടെന്നും പ്രസിഡന്റ് ഡ്യൂട്ടര്‍ട്ടെ അഭിപ്രായപ്പെട്ടു. 

ഐഎസ്‌ഐഎസിന്റെ കെടുതി നേരിട്ടനുഭവിച്ച രാജ്യങ്ങളിലൊന്നാണ് ഫിലിപ്പീന്‍സ്. മരാവി പട്ടണത്തിന്റെ നിയന്ത്രണം അഞ്ചുമാസത്തോളം ഭീകരസംഘടനയുടെ കൈയിലായിരുന്നു. ഒടുവില്‍ ഒക്ടോബറില്‍ സൈനിക ഇടപെടലിലൂടെയാണ് മരാവിയെ മോചിപ്പിച്ചത്. ദക്ഷിണ പൂര്‍വേഷ്യന്‍ മേഖലയില്‍ ഐസിസിന്റെ തലവനായി സ്വയം പ്രഖ്യാപിച്ച ഹാപ്പിലോണ്‍ അടക്കം 1189 പേരാണ് മരാവിയില്‍ കൊല്ലപ്പെട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com