സൈന്യത്തിന്റെ വിധേയന്‍; പാകിസ്ഥാനില്‍ ഇമ്രാന്‍ അധികാരത്തിലേറിയാല്‍ ഇന്ത്യാ ബന്ധത്തിന് എന്ത് സംഭവിക്കും?  

പാകിസ്ഥാനില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി തെഹ്‌രിഖ്-ഇ-ഇന്‍സാഫ് ഏറ്റവും വലിയ ഒറ്റകക്ഷിയായി
സൈന്യത്തിന്റെ വിധേയന്‍; പാകിസ്ഥാനില്‍ ഇമ്രാന്‍ അധികാരത്തിലേറിയാല്‍ ഇന്ത്യാ ബന്ധത്തിന് എന്ത് സംഭവിക്കും?  

ഇസ്‌ലാമാബാദ്: പാകിസ്ഥാനില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി തെഹ്‌രിഖ്-ഇ-ഇന്‍സാഫ് ഏറ്റവും വലിയ ഒറ്റകക്ഷിയായി. ആര്‍ക്കും ഭൂരിപക്ഷമില്ലാതെ ത്രിശങ്കുസഭയാണ് വന്നിരിക്കുന്നത്. 112 സീറ്റുകളാണ് ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി നേടിയിരിക്കുന്നത്. നവാസ് ഷെരീഫിന്റെ പാര്‍ട്ടി പിഎംഎല്‍(എന്‍)  64ഉം ബിലാവല്‍ ഭൂട്ടോയുടെ പി.പി.പി.ക്ക് 43 സീറ്റുകളുമാണ് ലഭിച്ചിരിക്കുന്നത്. ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്താനാണ കൂടുതല്‍ സാധ്യത. 

ഇമ്രാന്‍ ഖാന്‍ അധികാരത്തില്‍ വന്നാല്‍ ഇന്ത്യയുമായുള്ള ബന്ധം കൂടതല്‍ കലുഷമാകുമെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തല്‍. സൈന്യവുമായി അമിത ബന്ധം വെച്ചുപുലര്‍ത്തുന്ന ഇമ്രാന്‍ ഖാന്‍ അവരുടെ ആജ്ഞയനുസരിച്ചാകും പ്രവര്‍ത്തിക്കുക. 

ഇന്ത്യയുമായുള്ള നവാസ് ഷെരീഫിന്റെ സമീപനത്തെ പലപ്പോഴായി കടന്നാക്രമിച്ച് രംഗത്തെത്തിയ നേതാവാണ് ഇമ്രാന്‍ ഖാന്‍. 
ഇന്ത്യാവിരുദ്ധ പ്രസ്താവനകളും ആരോപണങ്ങളും അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കേന്ദ്രബിന്ദുവായിരുന്നു. അന്താരാഷ്ട്ര ഭീകരരുമായി പരസ്യമായ കൂട്ടുകെട്ടുള്ളവരും അതിനെ ന്യായീകരിക്കുന്നവരുമാണ് അദ്ദേഹത്തിന്റെ അടുപ്പക്കാര്‍. ഇന്ത്യയുമായി മൃതുസമീപനമായിരിക്കില്ല ഇമ്രാന്‍ അധികാരത്തിലെത്തിയാല്‍ ഉണ്ടാകുന്നതെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com