'ഇമ്രാന്റെ വരവ് സമാധാന പ്രതീക്ഷകള്‍ ഉയര്‍ത്തുന്നു'; പാക്കിസ്ഥാന്‍ തെരഞ്ഞെടുപ്പ് ഫലത്തില്‍ ഇന്ത്യ

തെരഞ്ഞെടുപ്പില്‍ 116 സീറ്റുകള്‍ വിജയിച്ചാണ് ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി പാക്കിസ്ഥാന്‍ തെഹ്‌രീകെ ഇന്‍സാഫ് ഏറ്റവും വലിയ ഒറ്റകക്ഷിയായത്
'ഇമ്രാന്റെ വരവ് സമാധാന പ്രതീക്ഷകള്‍ ഉയര്‍ത്തുന്നു'; പാക്കിസ്ഥാന്‍ തെരഞ്ഞെടുപ്പ് ഫലത്തില്‍ ഇന്ത്യ

പാക്കിസ്ഥാന്‍ പൊതുതെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് അഭിപ്രായപ്രകടനവുമായി ഇന്ത്യ. തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി തെരഞ്ഞെടുക്കപ്പെട്ടത് സമാധാന പ്രതീക്ഷകള്‍ ഉയര്‍ത്തുമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. 

പാക്കിസ്ഥാനില്‍ അധികാരത്തില്‍ വരുന്ന പുതിയ സര്‍ക്കാര്‍ സുരക്ഷിതവും സുസ്ഥിരവുമായ ഏഷ്യന്‍ മേഖലയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണെന്ന് ഇന്ത്യ അറിയിച്ചു. അക്രമവും ഭീകരവാദവും ഇല്ലാത്ത ദക്ഷിണ ഏഷ്യയാണ് വേണ്ടത്. സമൃദ്ധവും വികസനോന്മുഖമായതും, അയല്‍രാഷ്ട്രങ്ങളുമായി സമാധാനം പാലിക്കുന്നതുമായ ഒരു പാക്കിസ്ഥാനെയാണ് ഇന്ത്യ ആഗ്രഹിക്കുന്നത്- മന്ത്രാലയം വ്യക്തമാക്കി. 

തെരഞ്ഞെടുപ്പില്‍ 116 സീറ്റുകള്‍ വിജയിച്ചാണ് ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി പാക്കിസ്ഥാന്‍ തെഹ്‌രീകെ ഇന്‍സാഫ് ഏറ്റവും വലിയ ഒറ്റകക്ഷിയായത്. എന്നാല്‍ ഭൂരിപക്ഷം നേടാനായിട്ടില്ലെങ്കിലും പാക് പ്രധാനമന്ത്രി സ്ഥാനം ഇമ്രാന്‍ ഉറപ്പിച്ചിരിക്കുകയാണ്. 65 കാരനായ മുന്‍ ക്രിക്കറ്റ് താരം ഭരണകക്ഷയായ പിഎംഎല്ലിനെ ബഹുദൂരം പിന്നിലാക്കിയിരുന്നു. 

ജയത്തിന് പിന്നാലെ ഇന്ത്യയുമായുള്ള പ്രശ്‌നത്തെക്കുറിച്ച് ചര്‍ച്ച നടത്താന്‍ തയാറാണെന്നും ഇമ്രാന്‍ വ്യക്തമാക്കിയിരുന്നു. ജമ്മു കശ്മീര്‍ ഉള്‍പ്പടെയുള്ള വിഷങ്ങള്‍ പരിഹരിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതേസമയം ഇമ്രാന്റെ വിജയത്തിനെതിരേ പ്രതിപക്ഷ കക്ഷകള്‍ രംഗത്തെത്തി. സൈന്യവുമായി കൂട്ടുപിടിച്ച് കൃത്രിമം കാട്ടിയാണ് വിജയം നേടിയതെന്നാണ് ആരോപണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com