പതിനഞ്ചാം വയസ്സില്‍ എഞ്ചിനീയറിങ്ങ് ബിരുദം; വീണ്ടും ഞെട്ടിച്ച് ഇന്ത്യന്‍ വംശജന്‍ 

തനിഷ്‌ക്ക് എബ്രഹാം എന്ന കൗമാരക്കാരനാണ് ചെറുപ്പത്തില്‍ തന്നെ മുതിര്‍ന്നവരുടെ പാഠങ്ങള്‍ പഠിച്ച് മികവ് തെളിയിച്ചിരിക്കുന്നത്.
പതിനഞ്ചാം വയസ്സില്‍ എഞ്ചിനീയറിങ്ങ് ബിരുദം; വീണ്ടും ഞെട്ടിച്ച് ഇന്ത്യന്‍ വംശജന്‍ 

വാഷിംഗ്ടണ്‍: പതിനഞ്ചാം വയസ്സില്‍ എഞ്ചിനീയറിങ്ങ് ബിരുദം കേള്‍ക്കുമ്പോള്‍ ഞെട്ടാം. അത് ഒരു ഇന്ത്യന്‍ വംശജനാണെങ്കില്‍ ഞെട്ടല്‍ അഭിമാനത്തിന് വഴിമാറും. എന്നാല്‍ ഞെട്ടാനും അഭിമാനിക്കാനും തയ്യാറായിക്കൊളളു.

തനിഷ്‌ക്ക് എബ്രഹാം എന്ന കൗമാരക്കാരനാണ് ചെറുപ്പത്തില്‍ തന്നെ മുതിര്‍ന്നവരുടെ പാഠങ്ങള്‍ പഠിച്ച് മികവ് തെളിയിച്ചിരിക്കുന്നത്. യു.സി ഡേവിസ് മെഡിക്കല്‍ സെന്ററില്‍ നിന്ന് ബയോമെഡിക്കല്‍ എഞ്ചിനീയറിങ്ങിലാണ് തനിഷ്‌ക് ബിരുദം നേടിയത്. 

അമേരിക്കയിലെ വെറ്റിനറി ഡോക്ടടറായ താജി എബ്രഹാമിന്റെയും, സോഫ്റ്റ വെയര്‍ എഞ്ചിനീയറായ ബിജോവിന്റെയും മകനാണ് തനിഷ്‌ക്ക്. നേരത്തെ 11 ാം വയസ്സില്‍ കാലിഫോര്‍ണ്ണിയ കമ്മ്യുണിറ്റി കോളേജില്‍ നിന്ന് ബിരുദം നേടി വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഫാദേഴ്‌സ് ഡേയ്ക്കാണ് തനിഷ്‌ക്കിന് ബിരുദം ലഭിച്ചത്. തന്റെ ഭര്‍ത്താവിനും പിതാവിനും ലഭിച്ച ഏറ്റവും വലിയ ഫാദേര്‍സ് ഡേ സമ്മാനമായിട്ടാണ് തനിഷ്‌ക്കിന്റെ അമ്മ താജി എബ്രഹാം ഈ നേട്ടത്തെ വിശേഷിപ്പിച്ചത്. 

ആറാം വയസ്സില്‍ തന്നെ തനിഷ്‌ക്ക് ഓണ്‍ലൈന്‍ വഴി ഹൈ സ്‌ക്കുള്‍ കോളേജ് തല ക്ലാസ്സുകള്‍ പഠിച്ചു തുടങ്ങുകയും ഉയര്‍ന്ന മാര്‍ക്കുകളോടെ വിജയം നേടുകയും ചെയ്തിരുന്നു. അഞ്ചാം വയസ്സില്‍ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി സംഘടിപ്പിച്ച വിദ്യാഭ്യാസ പരിപാടിയുടെ സര്‍ട്ടിഫിക്കേറ്റ് തനിഷ്‌ക്ക് ആറ് മാസം കൊണ്ട് കരസ്ഥമാക്കി. വളരെ ചെറുപ്പത്തില്‍ തന്നെ തന്ഷ്‌ക്കിന്റെ കഴിവ് മനസ്സിലാക്കിയ മാതാപിതാക്കള്‍ പരിപൂര്‍ണ്ണ പിന്തുണ നല്‍കിയിരുന്നു. 

ഇത്രയേറെ പഠനത്തില്‍ മികവു പുലര്‍ത്തിയിരുന്ന തനിഷ്‌ക്കിന് സ്വാഭാവികമായ കുട്ടികാലം നല്‍കുന്നതില്‍ രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.പാട്ട്, നീന്തല്‍. സംഗീതം, സിനിമ എന്നിവയെല്ലാം തനിഷ്‌കിന്റെ ഇഷ്ടവിനോദങ്ങളാണ്. അടുത്ത അഞ്ച് കൊല്ലത്തിനുള്ളില്‍ ഇതേ വിഷയത്തിലെ എം.ഡി എടുക്കാനാണ് തനിഷ്‌ക്കിന്റെ പ്ലാന്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com