തേങ്ങ മോഷ്ടിക്കുന്നവരെക്കുറിച്ച് മുതല്‍ ബാങ്ക് കൊള്ളയടിക്കുന്നവരെക്കുറിച്ച് വരെ നിങ്ങള്‍ കേട്ടിട്ടുണ്ടാവുമല്ലോ? എന്നാല്‍ ഈ പട്ടികയില്‍ ബ്രാ മോഷ്ടാക്കള്‍ ഉണ്ടോ? വ്യത്യസ്തമായ മോഷണത്തിലൂടെ ലോകപ്രശസ്തയായിരിക്കുകയാണ് കണ്ട് സ്ത്രീ മോഷ്ടാക്കള്‍. ഒന്നും രണ്ടുമൊന്നുമല്ല ഏഴ് ലക്ഷം രൂപയില്‍ അധികം വില വരുന്ന ബ്രായാണ് ഇരുവരും ചേര്‍ന്ന് മോഷ്ടിക്കാന്‍ ശ്രമിച്ചത്. പക്ഷേ പൊലീസിന്റെ കൃത്യമായ ഇടപെടലിനെ തുടര്‍ന്ന് ബ്രാ മോഷണം പകുതിയില്‍ പരാജയപ്പെടുകയായിരുന്നു.
കാലിഫോര്‍ണിയയിലെ ഫോള്‍സമ്മിലുള്ള വിക്‌റ്റോറിയാസ് സീക്രട്ട് സ്‌റ്റോറിലാണ് മോഷണം നടന്നത്. വലിയ ബാഗുകളില്‍ ബ്രാ നിറച്ച് കടത്താന്‍ ശ്രമിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച ജീവനക്കാരന് നേരെ കുരുമുളക് സ്‌പ്രേ പ്രയോഗിക്കുകയും ചെയ്തു. ബാഗുകളുമായി മോഷ്ടാക്കള്‍ രക്ഷപ്പെടുന്നത് കണ്ട ജീവനക്കാരനാണ് വിവരം പൊലീസിന് അറിയിച്ചത്.
തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് മോഷ്ടാക്കളെ പിടികൂടിയത്. കാറില്‍ നിന്ന് തൊണ്ടിമുതല്‍ പിടിച്ചെടുത്തു. സംഭവത്തെക്കുറിച്ച് ഫാല്‍സം പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ഫേയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതോടെ ബ്രാ മോഷ്ടാക്കള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ