സെക്സിനിടയിൽ കിടക്കയിൽ നിന്ന് തെറിച്ചുവീണു, 50ലക്ഷം ആവശ്യപ്പെട്ട് കിടക്ക കമ്പനിക്കെതിരെ കേസ്; നഷ്ടപരിഹാരം വേണ്ടെന്ന് കോടതി 

ബെർക്ക് ഷിയർ ബെഡ് കമ്പനിയുടെ കിംഗ് സൈസ് ഡബിൾ ദിവാൻ വിഭാഗത്തിലെ കിടക്കയിൽനിന്നാണ് ക്ലെയർ തെറിച്ചുവീണത്
സെക്സിനിടയിൽ കിടക്കയിൽ നിന്ന് തെറിച്ചുവീണു, 50ലക്ഷം ആവശ്യപ്പെട്ട് കിടക്ക കമ്പനിക്കെതിരെ കേസ്; നഷ്ടപരിഹാരം വേണ്ടെന്ന് കോടതി 

ലണ്ടൻ: ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിനിടയിൽ കിടക്കയിൽനിന്ന് വീണ് അരയ്ക്ക് താഴോട്ട് തളർന്നുപോയ ക്ലയർ ബസ്ബിക്ക് നഷ്ടപരിഹാരം നിഷേധിച്ച് കോടതി. വലിയ തുക നൽകി വാങ്ങിയ കിടക്കയിൽ നിന്ന് വീണതാണ് തനിക്ക് അപകടമുണ്ടാകാൻ കാരണമെന്ന് ചൂണ്ടിക്കാട്ടിയാണ് ക്ലയർ കേസ് നൽകിയിരുന്നത്. നട്ടെല്ലിന് പരിക്കേറ്റ ക്ലയർ അന്നുമുതൽ വീൽചെയറിലാണ്. എന്നാൽ ഇവർ നൽകിയ പരാതിയിൽ വിധി പറഞ്ഞ കോടതി കിടക്ക കമ്പനി നഷ്ടപരിഹാരം നൽകേണ്ടതില്ലെന്നാണ് വിധിച്ചത്.

ബെർക്ക് ഷിയർ ബെഡ് കമ്പനിയുടെ കിംഗ് സൈസ് ഡബിൾ ദിവാൻ വിഭാഗത്തിലെ കിടക്കയിൽനിന്നാണ് ക്ലെയർ തെറിച്ചുവീണത്. അഞ്ച് വർഷം മുൻപായിരുന്നു സംഭവം. തന്റെ അപകടകാരണങ്ങൾ വിശദീകരിച്ച് ബെർക്ക് ഷിയറിനെതിരെ 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ക്ലയർ കോടതിയെ സമീപിച്ചത്.

 കിടക്കയിലെ ഹുക്കുകൾ തമ്മിൽ ശരിയായ രീതിയിൽ അടുപ്പിച്ചിരുന്നില്ലെന്നും ഇതാണ് താൻ വീഴാൻ കാരണമായതെന്നും ക്ലയർ പരാതിയിൽ പറയുന്നു. എന്നാൽ കമ്പനിക്കെതിരെ സമാനമായ മറ്റ് പരാതികൾ ഒന്നും ലഭിക്കാത്തതിന്റെ പശ്ചാതലത്തിൽ കോടതി നഷ്ടപരിഹാരം നിഷേധിക്കുകയായിരുന്നു. ഇതിന് മുൻപ് ഇത്തരം അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. നാലുകുട്ടികളുടെ അമ്മയാണ്  46കാരിയായ ക്ലയർ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com