എയർപോർട്ടിലെത്താൻ വൈകി, വിമാനം ഓടിപ്പിടിക്കാന്‍ ശ്രമിച്ച് യുവതി; വിഡിയോ വൈറൽ  

യുവതിയെ സുരക്ഷാ ജീവനക്കാരെത്തി തടയുന്നതും ബലമായി തിരിച്ചുവിളിക്കുന്നതും വീഡിയോയിൽ കാണാം
എയർപോർട്ടിലെത്താൻ വൈകി, വിമാനം ഓടിപ്പിടിക്കാന്‍ ശ്രമിച്ച് യുവതി; വിഡിയോ വൈറൽ  

ബാലി: വിമാനത്താവളത്തിൽ വൈകിയെത്തിയ യുവതി സുരക്ഷാ ജീവനക്കാരെ മറികടന്ന് ടേക്ക് ഓഫിന് തയ്യാറായ വിമാനം ഓടിപ്പിടിക്കാന്‍ ശ്രമിക്കുന്ന വീഡിയോ വൈറല്‍. ഇന്‍ഡൊനീഷ്യയിലെ ബാലിയില്‍ നിന്ന് ജക്കാര്‍ത്തയിലേക്ക് പോകാനെത്തിയ ഹാന എന്ന യുവതിക്കാണ്  വിമാനത്താവളത്തിൽ എത്താൻ വൈകിയെത്തിനെത്തുടർന്ന് യാത്ര ചെയ്യാൻ കഴിയാതിരുന്നത്. ബാലിയിലെ  ഗുറാഹ് റായ് വിമാനത്താവളത്തില്‍ ഞായറാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. 

ബോര്‍ഡിങ് ഗേറ്റില്‍ യുവതിയുടെ പേര് പലതവണ ആവർത്തിച്ചെങ്കിലും ഇവർ എത്തിയിരുന്നില്ല. ടേക്ക് ഓഫിന് പത്ത് മിനിറ്റ് മുൻപാണ് ഹാന ബോർഡിങ് ചെയ്യാനെത്തിയത്. ഇവർ സുരക്ഷാ ജീവനക്കാരെ മറികടന്ന് റണ്‍വേയിലേക്ക് ഇറങ്ങി ഓടുകയായിരുന്നു. വിമാനത്തിനടുത്തേക്ക് ഓടിയെത്താൻ ശ്രമിക്കുന്നതിനിടയിൽ യുവതിയെ സുരക്ഷാ ജീവനക്കാരെത്തി തടയുന്നതും ബലമായി തിരിച്ചുവിളിക്കുന്നതും വീഡിയോയിൽ കാണാം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com