ഇന്റർപോൾ മേധാവി കസ്റ്റഡിയിലുണ്ടെന്ന് ചൈന; നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടര്‍ന്നെന്ന് വിശദീകരണം, ദുരൂഹത തുടരുന്നു 

കാ​ണാ​താ​യ ഇ​ന്‍റ​ർ​പോ​ൾ മേ​ധാ​വി മെം​ഗ് ഹോം​ഗ്വെ​യി ത​ങ്ങ​ളു​ടെ ക​സ്റ്റ​ഡി​യി​ലു​ണ്ടെ​ന്നു സ്ഥി​രീ​ക​രി​ച്ച് ചൈ​ന
ഇന്റർപോൾ മേധാവി കസ്റ്റഡിയിലുണ്ടെന്ന് ചൈന; നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടര്‍ന്നെന്ന് വിശദീകരണം, ദുരൂഹത തുടരുന്നു 

ബെ​യ്ജിം​ഗ്: കാ​ണാ​താ​യ ഇ​ന്‍റ​ർ​പോ​ൾ മേ​ധാ​വി മെം​ഗ് ഹോം​ഗ്വെ​യി ത​ങ്ങ​ളു​ടെ ക​സ്റ്റ​ഡി​യി​ലു​ണ്ടെ​ന്നു സ്ഥി​രീ​ക​രി​ച്ച് ചൈ​ന. നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് അ​ഴി​മ​തി വി​രു​ദ്ധ വി​ഭാ​ഗം മെം​ഗി​നെ ചോ​ദ്യം ചെ​യ്യു​ക​യാ​ണെ​ന്ന് ചൈ​ന നാ​ഷ​ണ​ൽ സൂ​പ്പ​ർ വി​ഷ​ൻ ക​മ്മീ​ഷ​ൻ പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. എ​ന്നാ​ൽ എ​ന്തു കു​റ്റ​ങ്ങ​ളെ തു​ട​ർ​ന്നാ​ണ് ക​സ്റ്റ​ഡി എ​ന്നു ചൈ​ന വി​ശ​ദീ​ക​രി​ക്കു​ന്നി​ല്ല. 

സ്വദേശമായ ചൈനയിലേക്കുള്ള യാത്രക്കിടെ  ക​ഴി​ഞ്ഞ മാ​സം അ​വ​സാ​നം മെം​ഗ് ഹോം​ഗ്വെ​യി കാണാതാവുകയായിരുന്നു. മെം​ഗി​ന്‍റെ ഭാ​ര്യ വ്യാ​ഴാ​ഴ്ച ഫ്ര​ഞ്ച് പോ​ലീ​സി​നു പ​രാ​തി ന​ല്കി​യ​തോ​ടെ​യാ​ണ് സം​ഭ​വം ലോ​ക​മ​റി​യു​ന്ന​ത്. ചൈ​ന​യി​ലെ പൊ​തു​സു​ര​ക്ഷാ സ​ഹ​മ​ന്ത്രി​യാ​യി​രു​ന്ന മെം​ഗ് 2016 ന​വം​ബ​റി​ലാ​ണ് ഇ​ന്‍റ​ർ​പോ​ൾ മേ​ധാ​വി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. 2020 വ​രെ കാ​ലാ​വ​ധി​യു​ണ്ട്. 

കുടുംബത്തോടൊപ്പം  ഇന്റര്‍പോള്‍ ആസ്ഥാനം സ്ഥിതി ചെയ്യുന്ന ഫ്രാന്‍സിലെ ലിയോണിലായിരുന്നു ഇദ്ദേഹം താമസിച്ചിരുന്നത്. ചൈനയിലേക്ക് പുറപ്പെട്ട സെപ്റ്റംബര്‍ 29ന് ശേഷം ഇദ്ദേഹത്തെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. കുടുംബത്തിനും ഇദ്ദേഹവുമായി ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com