പത്തടിപ്പൊക്കം, 860 കിലോ ഭാരം, ഉരുക്കുകാലുകള്‍; പക്ഷിഭീമന്‍ പദവി 1000വര്‍ഷം മുമ്പ് വംശനാശം സംഭവിച്ച വൊറോംബ് ടൈറ്റന്!

ലോകത്തിലെ പക്ഷിഭീമന്‍ പട്ടം 1000വര്‍ഷം മുമ്പ് വംശനാശം സംഭവിച്ച വൊറോംബ് ടൈറ്റന്!
പത്തടിപ്പൊക്കം, 860 കിലോ ഭാരം, ഉരുക്കുകാലുകള്‍; പക്ഷിഭീമന്‍ പദവി 1000വര്‍ഷം മുമ്പ് വംശനാശം സംഭവിച്ച വൊറോംബ് ടൈറ്റന്!

ലണ്ടന്‍: ലോകത്തിലെ പക്ഷിഭീമന്‍ പട്ടം 1000വര്‍ഷം മുമ്പ് വംശനാശം സംഭവിച്ച വൊറോംബ് ടൈറ്റന്! ലോകത്തെ ഏറ്റവും വലിയ പക്ഷിയേതെന്നു പതിറ്റാണ്ടുകള്‍ നീണ്ട തര്‍ക്കമാണ് ഇതോടെ അവസാനിച്ചിരിക്കുന്നത്. സുവോളജിക്കല്‍ സൊസൈറ്റി ഓഫ് ലണ്ടനിലെ ഗവേഷകര്‍ പക്ഷിഭീമനെക്കുറിച്ചു തീരുമാനമായ കാര്യം ഇന്നലെ പുറത്തുവിട്ടു. ഏറെനാളായി ലോകമെമ്പാടുമുള്ള മ്യൂസിയങ്ങളില്‍നിന്നുള്ള ആനപ്പക്ഷി എല്ലുകള്‍ സൂക്ഷ്മമായി പഠിച്ചുവരികയായിരുന്നു ഇവര്‍. 

പത്തടിപ്പൊക്കം. 860 കിലോ ഭാരം. ഉരുക്കുകാലുകള്‍, കൂര്‍ത്തുമൂര്‍ത്ത നഖങ്ങള്‍ ഇതാണ്  വൊറോംബ് ടൈറ്റന്. എന്നാല്‍ പറക്കാനാകില്ല.  മഡഗാസ്‌കറിലെ നാലിനം ആനപ്പക്ഷികളിലൊന്നാണ് വൊറോംബ് ടൈറ്റന്‍. കിഴക്കനാഫ്രിക്കന്‍ ദ്വീപായ മഡഗാസ്‌കറില്‍ സൈ്വരമായി വിഹരിച്ച്, ഒടുവില്‍ 1000 വര്‍ഷം മുന്‍പു വംശനാശം സംഭവിച്ചവയാണ് ഈ സസ്യഭുക്കുകളായ ആനപ്പക്ഷികള്‍. എങ്ങനെയാണ്  വൊറോംബ് ടൈറ്റന് വംശനാശം സംഭവിച്ചതെന്ന് കൃത്യമായ വിശദീകരണമില്ലെങ്കിലും മനുഷ്യര്‍ വേട്ടയാടിയതു മൂലമാകാമെന്നാണു പൊതുവായ വിലയിരുത്തല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com