കൊളംബോ സ്ഫോടനപരമ്പര : പ്ര​തി​ക​ളു​ടെ ചി​ത്രം പു​റ​ത്തു​വി​ട്ടു; മരിച്ചത് 253 പേരെന്ന് അധികൃതർ ; ഓൺ അറൈവൽ വീസ നിർത്തലാക്കി

മൂ​ന്നു സ്ത്രീ​ക​ള​ട​ക്കം ഏ​ഴു പേ​രു​ടെ ചി​ത്ര​മാ​ണ് പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. ഇ​വ​രു​ടെ പേ​രും മ​റ്റു​വി​വ​ര​ങ്ങ​ളും പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്
കൊളംബോ സ്ഫോടനപരമ്പര : പ്ര​തി​ക​ളു​ടെ ചി​ത്രം പു​റ​ത്തു​വി​ട്ടു; മരിച്ചത് 253 പേരെന്ന് അധികൃതർ ; ഓൺ അറൈവൽ വീസ നിർത്തലാക്കി

കൊ​ളം​ബോ: ശ്രീ​ല​ങ്ക​യി​ൽ ഈ​സ്റ്റ​ർ ദി​നത്തി​ലുണ്ടായ സ്ഫോ​ട​ന പ​ര​മ്പ​ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​ലീ​സ് തെ​ര​യു​ന്ന ഏ​ഴ് പ്ര​തി​ക​ളു​ടെ ചി​ത്രം പു​റ​ത്തു​വി​ട്ടു. ആ​ക്ര​മ​ണ​ത്തി​ൽ നേ​രി​ട്ടു പ​ങ്കു​ള്ള​വ​രാ​ണി​വ​ർ. മൂ​ന്നു സ്ത്രീ​ക​ള​ട​ക്കം ഏ​ഴു പേ​രു​ടെ ചി​ത്ര​മാ​ണ് പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. ഇ​വ​രു​ടെ പേ​രും മ​റ്റു​വി​വ​ര​ങ്ങ​ളും പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്. 

സ്ഫോടനങ്ങളുമായി ബ​ന്ധ​പ്പെ​ട്ട് ഇ​തു​വ​രെ 16 പേ​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചാവേറുകളായ രണ്ട് യുവാക്കളുടെ പിതാവായ കോടീശ്വരനും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. 76 പേരെ പൊലീസ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. പ്ര​ദേ​ശി​ക തീ​വ്ര ഇ​സ്‌​ലാ​മി​ക് സം​ഘ​ട​ന​യാ​യ നാ​ഷ​ണ​ൽ തൗ​ഹീ​ദ് ​ജമാ അ​ത്തി​ലെ (എ​ൻ​ടി​ജെ) അം​ഗ​ങ്ങ​ളാ​യ ഒ​മ്പ​ത് ചാ​വേ​റു​ക​ളാ​ണ് സ്ഫോ​ട​നം ന​ട​ത്തി​യ​ത്. 

സുഗന്ധവ്യഞ്ജന വ്യാപാരി മുഹമ്മദ് യൂസഫ് ആണ് അറസ്റ്റിലായ പിതാവ്. ഇയാളുടെ മക്കളായ ഇൽഹാം അഹമ്മദും ഇസ്മത് അഹമ്മദും ചാവേറുകളായി ഹോട്ടലുകളിൽ മരിച്ചിരുന്നു. സഹോദരന്മാരിൽ മൂത്തയാളായ ഇൽഹാമാണ് സിനമൺ ഗ്രാൻഡ് ഹോട്ടലിൽ സ്ഫോടനം നടത്തിയത്. ഇയാളെ മുൻപൊരു കേസിൽ അറസ്റ്റ് ചെയ്തിരുന്നെങ്കിലും രാഷ്ട്രീയ സ്വാധീനത്താൽ പുറത്തുവന്നു. യുവാക്കളിലൊരാൾ ഓസ്ട്രേലിയയിലും ബ്രിട്ടനിലും പഠിച്ചതാണെന്ന് ഇരുരാജ്യങ്ങളും സ്ഥിരീകരിച്ചു.

തുടർന്ന് ഇവരുടെ വീട്ടിൽ പൊലീസ് പരിശോധനയ്ക്കു ചെന്നപ്പോൾ ഇൽഹാമിന്റെ ഭാര്യയും സ്ഫോടകവസ്തുക്കൾക്കു തീ കൊളുത്തി ചാവേറായി മരിച്ചിരുന്നു. നഗരപ്രാന്തത്തിലെ കൊട്ടാരസമാനമായ വീട് സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. മക്കൾക്ക് നാഷനൽ തൗഹിദ് ജമാഅത്ത് സംഘടനയുമായുള്ള ബന്ധവും ആക്രമണങ്ങൾക്കുള്ള നീക്കവും പിതാവ് മുഹമ്മദ് യൂസഫിന് അറിയാമായിരുന്നോയെന്ന് അന്വേഷിക്കുന്നു. 

മൂ​ന്നു ക്രൈ​സ്ത​വ ദേ​വാ​ല​യ​ങ്ങ​ളി​ലും ന​ക്ഷ​ത്ര ഹോ​ട്ട​ലു​ക​ളി​ലു​മാ​യാ​ണ് ഈ​സ്റ്റ​ർ ദി​ന​ത്തി​ൽ സ്ഫോ​ട​ന പ​ര​മ്പ​ര അ​ര​ങ്ങേ​റി​യ​ത്. സ്‌ഫോടന പരമ്പരയില്‍ 359ല്‍ ഏറെ പേരാണ് കൊല്ലപ്പെട്ടത്. എന്നാൽ കൊല്ലപ്പെട്ടത് 253 പേരാണെന്നും,  ചിലരുടെ പേരുകൾ ഒന്നിലധികം തവണ പട്ടികയിൽ ഉൾപ്പെട്ടതാണു തെറ്റുവരാൻ കാരണമെന്നും വ്യക്തമാക്കി.

അ​ഞ്ഞൂ​റോ​ളം പേ​ർ പ​രി​ക്കേ​റ്റ് വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​വ​രി​ൽ പ​ല​രു​ടേ​യും നി​ല ഗു​രു​ത​ര​മാ​ണ്. ഭീ​ക​ര​ർ​ക്കാ​യി പൊ​ലീ​സ് റെ​യ്ഡ് തു​ട​രു​ക​യാ​ണ്.  അന്വേ‍ഷണത്തിൽ സഹായിക്കാൻ യുഎസിൽ നിന്ന് എഫ്ബിഐയുടെയും ബ്രിട്ടനിൽ നിന്നു സ്കോട്‌ലൻഡ് യാർഡിന്റെയും സംഘങ്ങളെത്തി.

അതിനിടെ ടൂറിസം വളർച്ചയ്ക്കായി 39 രാജ്യങ്ങളിലെ പൗരന്മാർക്ക് അനുവദിച്ചിരുന്ന ഓൺ അറൈവൽ വീസ സൗകര്യം ശ്രീലങ്ക തൽക്കാലം നിർത്തലാക്കി. ചാവേറുകൾക്കു വിദേശസഹായം ലഭിച്ചെന്നും ഉദാര വീസാ വ്യവസ്ഥകൾ ദുർവിനിയോഗം ചെയ്തെന്നും കണ്ടെത്തിയതിനാലാണു നടപടിയെന്ന് ടൂറിസം മന്ത്രി ജോൺ അമരതുംഗെ പറഞ്ഞു. ശ്രീലങ്കയിലേക്കു പോകരുതെന്ന് ചൈനയും ബ്രിട്ടനും പൗരൻമാർക്കു നിർദേശം നൽകിയിട്ടുണ്ട്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com