അവനവന്റെ കാര്യം നോക്കിയാല്‍ മതി; ആമസോണിലെ കാട്ടുതീ അണയ്ക്കാനുള്ള  ജി 7 സഹായം നിരസിച്ച് ബ്രസീല്‍

അവനവന്റെ കാര്യം നോക്കിയാല്‍ മതി; ആമസോണിലെ കാട്ടുതീ അണയ്ക്കാനുള്ള  ജി 7 സഹായം നിരസിച്ച് ബ്രസീല്‍
അവനവന്റെ കാര്യം നോക്കിയാല്‍ മതി; ആമസോണിലെ കാട്ടുതീ അണയ്ക്കാനുള്ള  ജി 7 സഹായം നിരസിച്ച് ബ്രസീല്‍

ബ്രസീലിയ: ആമസോണ്‍ വനാന്തരങ്ങളിലെ തീയണയ്ക്കാന്‍ ജി ഏഴ് രാജ്യങ്ങള്‍ വാഗ്ദാനം ചെയ്ത 20 ദശലക്ഷം ഡോളറിന്റെ സഹായം ബ്രസീല്‍ നിരസിച്ചു. സ്വന്തം രാജ്യത്തെയും കോളനികളിലെയും കാര്യങ്ങള്‍ നോക്കിയാല്‍ മതിയന്ന സന്ദേശത്തോടെയാണ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ മുന്നോട്ടുവച്ച സഹായ വാഗ്ദാനം ബ്രസീല്‍ തള്ളിയത്.

സഹായ വാഗ്ദാനത്തെ മാനിക്കുന്നുവെന്ന് ബ്രസീല്‍ പ്രസിഡന്റ് ജയിര്‍ ബൊല്‍സനാറോയുടെ ചീഫ് ഒഫ് സ്റ്രാഫ് ഓന്‍സിക്‌സ് ലോറന്‍സോണി പറഞ്ഞു. എന്നാല്‍ അത് കൂടുതല്‍ യോജിക്കുക യൂറോപ്പിന്റെ പുനര്‍ വനവത്കരണത്തിനാണെന്ന് ലോറന്‍സോണി അഭിപ്രായപ്പെട്ടു.

ലോക പൈതൃക മേഖലയിലെ ഒരു പള്ളിയിലെ തീപിടിത്തം പോലും മുന്‍കൂട്ടി കാണാന്‍ മാക്രോണിന് ആയില്ല. അങ്ങനെയൊരാള്‍ എന്താണ് ബ്രസീലിനെ പഠിപ്പിക്കുന്നത്?; നോത്രദാം പള്ളിയില്‍ കഴിഞ്ഞ ഏപ്രിലില്‍ ഉണ്ടായ തീപിടിത്തം പരാമര്‍ശിച്ച് ലോറന്‍സോണി പറഞ്ഞു.

നേരത്തെ ബ്രസീലിയന്‍ പരിസ്ഥിതി മന്ത്രി റിക്കാര്‍ഡോ സാലെസ് ജി ഏഴ് രാജ്യങ്ങളുടെ സഹായത്തെ സ്വാഗതം ചെയ്തിരുന്നു. പിന്നീട് ബ്രസീലിന്റെ നിലപാടില്‍ മാറ്റം വന്നത്. 

ആമസോണില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ രൂക്ഷമായ കാട്ടുതീയില്‍ 9,50,000 ഹെക്ടര്‍ വനഭൂമി കത്തിനശിച്ചിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com