മുലപ്പാല്‍ ബാങ്ക് 'ഹറാം' ; നിഷിദ്ധ വിവാഹത്തിനു വഴിയൊരുക്കും; എതിര്‍പ്പുമായി ഇസ്ലാമിസ്റ്റുകള്‍

മുലപ്പാല്‍ ബാങ്ക് 'ഹറാം' ; നിഷിദ്ധ വിവാഹത്തിനു വഴിയൊരുക്കും; എതിര്‍പ്പുമായി ഇസ്ലാമിസ്റ്റുകള്‍
മുലപ്പാല്‍ ബാങ്ക് 'ഹറാം' ; നിഷിദ്ധ വിവാഹത്തിനു വഴിയൊരുക്കും; എതിര്‍പ്പുമായി ഇസ്ലാമിസ്റ്റുകള്‍

ധാക്ക: ബംഗ്ലാദേശില്‍ അമ്മയില്ലാത്ത കുഞ്ഞുങ്ങള്‍ക്കായി തുറക്കാനിരുന്ന മുലപ്പാല്‍ ബാങ്ക് ഇസ്ലാമിസ്റ്റുകളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് അനിശ്ചിതത്വത്തില്‍. ഒരേ മാതാവിന്റെ മുലപ്പാല്‍ കുടിച്ചു വളരുന്നവര്‍ തമ്മില്‍ വിവാഹത്തിന് ഇടവയ്ക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇസ്ലാമിസ്റ്റുകള്‍ ഇതിനെ എതിര്‍ക്കുന്നത്. ഒരേ മാതാവിന്റെ മുലപ്പാല്‍ കുടിച്ചു വളരുന്നവര്‍ തമ്മിലുള്ള വിവാഹം 'ഹറാം' ആണെന്ന് അവര്‍ പറയുന്നു.

ഡിസംബര്‍ ഒന്നിനാണ് ബംഗ്ലാദേശ് സര്‍ക്കാരിന്റെ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് ചൈല്‍ഡ് ആന്‍ഡ് മദല്‍ ഹെല്‍ത്ത് മുലപ്പാല്‍ ബാങ്ക് തുടങ്ങാനിരുന്നത്. പദ്ധതി പ്രഖ്യാപിച്ചതോടെ ഇസ്ലാമിസ്റ്റുകള്‍ ഇതിനെതിരെ രംഗത്തുവരികയായിരുന്നു. ഇസ്റ്റിറ്റിയൂട്ടിനെതിരെ ഇവര്‍ വക്കീല്‍ നോട്ടീസ് അയയ്ക്കുകയും ചെയ്തു.

മതപരവും നിയമപരവുമായ സങ്കീര്‍ണതകള്‍ ഉണ്ടാക്കുന്നതാണ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ നടപടിയെന്ന് വക്കീല്‍ നോട്ടീസില്‍ പറയുന്നു. നോട്ടീസ് ലഭിച്ചതോടെ ഇന്‍സ്റ്റിറ്റിയൂട്ട് പദ്ധതി മരവിപ്പിച്ചിരിക്കുകയാണ്. 

ഇസ്ലാമില്‍ പല വിധത്തിലുള്ള വിവാഹങ്ങള്‍ നിഷിദ്ധമാണെന്ന് പദ്ധതിയോട് എതിര്‍പ്പ് ഉന്നയിക്കുന്നവര്‍ പറയുന്നു. ഒരേ മാതാവിന്റെ മുലപ്പാല്‍ കുടിച്ചു വളരുന്നവര്‍ തമ്മിലുള്ള വിവാഹം ഇതില്‍ ഒന്നാണ്. ഇത്തരമൊരു പദ്ധതി പ്രഖ്യാപിക്കും മുമ്പ് ഇന്‍സ്റ്റിറ്റിയൂട്ട് ഇസ്ലാമിക പണ്ഡിതരോട് ആലോചിക്കണമായിരുന്നുവെന്നും അവര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com