ഇമ്രാന്‍ പറഞ്ഞത് കള്ളം; ബിന്‍ ലാദന്റെ കാര്യം അവര്‍ പറഞ്ഞിട്ടേയില്ല; സിഐഎ മുന്‍ ഡയറക്ടര്‍

ഇമ്രാന്‍ പറഞ്ഞത് കള്ളം; ബിന്‍ ലാദന്റെ കാര്യം അവര്‍ പറഞ്ഞിട്ടേയില്ല; സിഐഎ മുന്‍ ഡയറക്ടര്‍
ഇമ്രാന്‍ പറഞ്ഞത് കള്ളം; ബിന്‍ ലാദന്റെ കാര്യം അവര്‍ പറഞ്ഞിട്ടേയില്ല; സിഐഎ മുന്‍ ഡയറക്ടര്‍

ന്യൂയോര്‍ക്ക്: പാക് ചാര സംഘടനയായ ഐഎസ്‌ഐ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎയ്ക്കു നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അല്‍ഖ്വയ്ദ നേതാവ് ഒസാമ ബിന്‍ ലാദനെ പിടികൂടിയതെന്ന പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ വാദത്തെ തള്ളി മുന്‍ സിഐഎ ഡയറക്ടര്‍ ജനറല്‍ ഡേവിഡ് പെട്രാവുസ്. ബിന്‍ ലാദന്‍ പാകിസ്ഥാനിലുണ്ടെന്ന വിവരം പാക് ഏജന്‍സികള്‍ക്ക് അറിയില്ലായിരുന്നുവെന്ന് പെട്രാവുസ് പറഞ്ഞു.

ഫോക്‌സ് ന്യൂസുമായുള്ള അഭിമുഖത്തിലാണ് ഇമ്രാന്‍ ഖാന്‍ വിവാദ വെളിപ്പെടുത്തല്‍ നടത്തിയത്. യുഎസ് പിടികൂടുംവരെ അല്‍ ഖ്വയ്ദ നേതാവിനെക്കുറിച്ച് പാകിസ്ഥാനു വിവരമൊന്നും ഇല്ലായിരുന്നെന്ന മുന്‍ നിലപാടില്‍നിന്നു മലക്കം മറിഞ്ഞാണ് ഇമ്രാന്‍ ഖാന്‍ സംസാരിച്ചത്. ബിന്‍ ലാദന്‍ അബോട്ടാബാദില്‍ ഉണ്ടെന്നു വിവരം നല്‍കിയ പാക് ഡോക്ടര്‍ ഷക്കീല്‍ അഫ്രീദിയെ ജയിലില്‍നിന്നു വിട്ടയയ്ക്കുമോയെന്ന ചോദ്യത്തിനു മറുപടിയായാണ് ഇമ്രാന്‍ ഖാന്റെ വെളിപ്പെടുത്തല്‍. ബിന്‍ ലാദനെക്കുറിച്ചുള്ള വിവരങ്ങള്‍ അമേരിക്കയ്ക്കു കൈമാറിയത് ഐഎസ്‌ഐ ആണെന്ന് ഇമ്രാന്‍ പറഞ്ഞു. ഫോണിലൂടെയാണ വിവരം കൈമാറിയതെന്നും ഇമ്രാന്‍ വിശദീകരിച്ചു.

ഭീകരതയ്‌ക്കെതിരായ യുദ്ധത്തില്‍ യുഎസിന്റെ പങ്കാളിയായിരുന്നു പാകിസ്ഥാന്‍. എന്നാല്‍ യുഎസ് പാകിസ്ഥാനെ വിശ്വസിച്ചില്ല. അവര്‍ പാകിസ്ഥാനിലേക്കു വന്ന് ബോംബിട്ട് ഒരു മനുഷ്യനെ കൊല്ലുകയായിരുന്നു. ഇതു പാകിസ്ഥാനു വലിയ അപമാനമായെന്ന് ഇമ്രാന്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു. 

ഇതിനോടു പ്രതികരിച്ചുകൊണ്ടാണ്, പെട്രാവുസ് ഇമ്രാന്റെ വാദം തള്ളിയത്. ഒസാമ അബോട്ടാബാദില്‍ ഉണ്ടെന്ന വിവരം പാക് ഏജന്‍സികള്‍ക്ക് അറിയില്ലായിരുന്നുവെന്നാണ് തങ്ങളുടെ ബോധ്യം. അവര്‍ ഒസാമയെ ഒളിപ്പിക്കുകയോ സംരക്ഷിക്കുകയോ ചെയ്തിരുന്നില്ലെന്നാണ് അറിവെന്നും മുന്‍ സിഐഎ ഡയറക്ടര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com