ഇനി ഈ രോഗങ്ങള്‍ ഉണ്ടെങ്കില്‍ കുവൈറ്റില്‍ പ്രവേശിക്കുവാനാവില്ല; പ്രവേശന വിലക്കിന് കാരണമാകുന്നത് 21 രോഗങ്ങള്‍

തൊഴില്‍ വിസയില്‍ വരുന്ന ഗര്‍ഭിണികള്‍ക്ക് പ്രവേശന വിലക്ക് ഉണ്ടാവുമെങ്കിലും, ആശ്രിത വിസയില്‍ വരുന്ന ഗര്‍ഭിണികള്‍ക്ക് രാജ്യത്ത് പ്രവേശിക്കാം
ഇനി ഈ രോഗങ്ങള്‍ ഉണ്ടെങ്കില്‍ കുവൈറ്റില്‍ പ്രവേശിക്കുവാനാവില്ല; പ്രവേശന വിലക്കിന് കാരണമാകുന്നത് 21 രോഗങ്ങള്‍

കുവൈറ്റിലേക്കുള്ള പ്രവേശനം വിലക്കുന്നതിന് കാരണമാകുന്ന അസുഖങ്ങളുടെ പട്ടിക കുവൈറ്റ് ആരോഗ്യമന്ത്രാലയം പരിഷ്‌കരിച്ചു. പ്രവേശന വിലക്കിന് കാരണമായേക്കാവുന്ന 21 രോഗങ്ങളുടെ പട്ടികയാണ് പുറത്തിറക്കിയിരിക്കുന്നത്. 

തൊഴില്‍ വിസയില്‍ എത്തുന്ന ഗര്‍ഭിണികള്‍ക്കും പ്രവേശന വിലക്ക് ബാധകമാകും. പ്രമേഹം, വൃക്ക രോഗങ്ങള്‍, രക്തസമ്മര്‍ദ്ദത്തിലെ പ്രശ്‌നങ്ങള്‍, കാഴ്ചക്കുറവ്, എച്ച്‌ഐവി, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി, മലേറിയ, അര്‍ബുദം, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, ക്ഷയം എന്നിങ്ങനെയുള്ള 21 രോഗങ്ങളാണ് പട്ടികയിലുള്ളത്. 

തൊഴില്‍ വിസയില്‍ വരുന്ന ഗര്‍ഭിണികള്‍ക്ക് പ്രവേശന വിലക്ക് ഉണ്ടാവുമെങ്കിലും, ആശ്രിത വിസയില്‍ വരുന്ന ഗര്‍ഭിണികള്‍ക്ക് രാജ്യത്ത് പ്രവേശിക്കാം. നിലവില്‍ വിവിധ രാജ്യങ്ങളില്‍ നിന്നും കുവൈറ്റില്‍ തങ്ങുന്നവരില്‍ എയ്ഡ്‌സ്, ഹെപ്പറ്റൈറ്റിസ് ബി,സി, ക്ഷയം എന്നീ അസുഖങ്ങള്‍ ഉള്ളവരെ കുവൈറ്റില്‍ നിന്നും തിരികെ അയക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. കുവൈറ്റില്‍ എത്തിയതിന് ശേഷമാണ് അസുഖം തിരിച്ചറിയുന്നത് എങ്കില്‍ ഇഖാമ നല്‍കി തിരിച്ചയക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com