അബുദാബി: യുഎഇയില്‍ വാട്സ്ആപ് കോളുകള്‍ക്കുള്ള നിരോധനം നീക്കുന്നു. ഇക്കാര്യത്തിൽ ഉടൻ നീക്കമുണ്ടാവും എന്ന് നാഷണല്‍ ഇലക്ട്രോണിക് സെക്യൂരിറ്റി അതോറിറ്റി എക്സിക്യൂട്ടിവ് ഡയറക്ടര്‍ മുഹമ്മദ് അല്‍ കുവൈത്തി വ്യക്തമാക്കി.
വാട്സ്ആപുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് നിരോധനം ഏർപ്പെടുത്തിയ നിയമത്തില്‍ ഇളവു നല്‍കുന്നതെന്നാണ് സൂചന. അതേസമയം, രാജ്യത്ത് ലൈസന്‍സുള്ള ടെലികമ്യൂണിക്കേഷന്‍ കമ്ബനികളായ ഡു, ഇത്തിസാലാത്ത് എന്നിവയുടെ അനുമതി കൂടി ഇതിനു വേണ്ടിവരും. എന്നാൽ, നിരോധനം നീക്കുന്നു എന്ന വാർത്തയോട് യുഎഇ ടെലികോം അതോറിറ്റി പ്രതികരിച്ചിട്ടില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ