ജോഗിങ്ങിനിടെ പ്രാണികളുടെ ആക്രമണം; ഒരു മാസം കഴിഞ്ഞപ്പോള്‍ അസ്വസ്ഥത, കണ്ണ് കഴുകിയപ്പോള്‍ അരയിഞ്ച് നീളമുളള പുഴുക്കള്‍

കണ്‍പീലി കൊഴിഞ്ഞ് കണ്ണില്‍ വീണതാകാം എന്നായിരുന്നു തുടക്കത്തില്‍ കരുതിയത്
ജോഗിങ്ങിനിടെ പ്രാണികളുടെ ആക്രമണം; ഒരു മാസം കഴിഞ്ഞപ്പോള്‍ അസ്വസ്ഥത, കണ്ണ് കഴുകിയപ്പോള്‍ അരയിഞ്ച് നീളമുളള പുഴുക്കള്‍

കാലിഫോര്‍ണിയ:  രാത്രിയില്‍ ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ പ്രാണികളുടെ ശല്യം നേരിടാറുണ്ട്. പലപ്പോഴും വാഹനം ഓടിക്കുന്നതിന് വരെ ഇത് തടസ്സം സൃഷ്ടിക്കാറുണ്ട്. അത്തരത്തിലുളള ഒരു അനുഭവമാണ് അമേരിക്കയിലെ കാലിഫോര്‍ണിയ സ്വദേശിനിക്ക് ഉണ്ടായത്.

2018ലാണ് സംഭവം. കാലിഫോര്‍ണിയയിലെ കടല്‍ത്തീരത്തിലൂടെ ജോഗിങ് നടത്തുകയായിരുന്നു 68കാരി. അതിനിടെ ഒരു കൂട്ടം പ്രാണികള്‍ ഇവരെ ആക്രമിച്ചു.പ്രാണികള്‍ അവരുടെ മുഖത്തിനു ചുറ്റും പറക്കുകയും ചിലതൊക്കെ കണ്ണിനുള്ളിലും വായിലുമൊക്കെ പെടുകയും ചെയ്തു.  

സംഭവശേഷം ഒരുമാസം കഴിഞ്ഞപ്പോള്‍ യുവതിയുടെ വലതു കണ്ണില്‍ അസ്വസ്ഥത അനുഭവപ്പെട്ടു തുടങ്ങി. തുടക്കത്തില്‍ അത് കാര്യമാക്കി എടുത്തില്ലെങ്കിലും പിന്നീട് അസ്വസ്ഥത വര്‍ധിച്ചു. കണ്‍പീലി കൊഴിഞ്ഞ് കണ്ണില്‍ വീണതാകാം എന്നായിരുന്നു തുടക്കത്തില്‍ കരുതിയത്. അസ്വസ്ഥത മാറാനായി ശുദ്ധജലത്തില്‍ മുഖം കഴുകി.

എന്നാല്‍ കണ്ണില്‍ വെള്ളമൊഴിച്ചു കഴുകിയപ്പോള്‍ അരയിഞ്ച് നീളമുള്ള ഒരു പുഴു പുറത്തുവന്നു. ഇതിന് ശേഷം രണ്ടാമതും ഒരു പുഴുവിനെ കണ്ണില്‍ നിന്നും തന്നെ പുറത്തെടുത്തു.ആ പുഴുവിനെ കണ്‍പോളയ്ക്കും കൃഷ്ണമണിക്കും ഇടയില്‍ നിന്നായിരുന്നു ലഭിച്ചത്.

ഒരു മാസം മുമ്പുണ്ടായ പ്രാണികളുടെ ആക്രമണത്തെ തുടര്‍ന്നാണ് ഇങ്ങനെ സംഭവിച്ചതെന്ന് ഡോക്ടര്‍ കണ്ടെത്തി. പ്രാണികള്‍ ആക്രമിച്ചപ്പോള്‍ സ്ത്രീയുടെ കണ്ണുകളില്‍ പുഴുവിന്റെ ലാര്‍വ പെടുകയും അനുകൂലമായ അവസ്ഥയില്‍ അത് വളരുകയുമായിരുന്നു എന്ന് ഡോക്ടര്‍ പറയുന്നു. സ്ത്രീയെ ആക്രമിച്ച പ്രാണികളില്‍ ഒരിനം പാരസൈറ്റുകളുടെ ലാര്‍വകളുണ്ടായിരുന്നു എന്നും പശുക്കളിലാണ് ഇവ കൂടുതലായി കാണുന്നത് എന്ന് വിദഗ്ധര്‍ പറയുന്നു. എന്നാല്‍ യുഎസ് സ്വദേശിനിയായ സ്ത്രീയുടെ പേര് വെളിപ്പെടുത്തിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com