കൂറ്റന്‍ മഞ്ഞുമല ഇടിഞ്ഞുവീണു, കടലിലേയ്ക്ക് വീണത് 32 കോടി ടണ്‍ ഐസ്; പേടിക്കാനില്ലെന്ന് ശാസ്ത്രജ്ഞര്‍ 

അമേരി എന്ന  മഞ്ഞുതിട്ടയില്‍ നിന്നാണ് 210 മീറ്റര്‍ വലുപ്പമുളള മഞ്ഞുമല അടര്‍ന്നുവീണത്
കൂറ്റന്‍ മഞ്ഞുമല ഇടിഞ്ഞുവീണു, കടലിലേയ്ക്ക് വീണത് 32 കോടി ടണ്‍ ഐസ്; പേടിക്കാനില്ലെന്ന് ശാസ്ത്രജ്ഞര്‍ 

ന്റാര്‍ട്ടിക്കയില്‍ 600 ചതുരശ്ര മൈല്‍ വലുപ്പമുള്ള മഞ്ഞുമല ഇടിഞ്ഞു വീണു. അമേരി എന്ന  മഞ്ഞുതിട്ടയില്‍ നിന്നാണ് 210 മീറ്റര്‍ വലുപ്പമുളള മഞ്ഞുമല അടര്‍ന്നുവീണത്. കഴിഞ്ഞ മാസം 24, 25 തിയതികളിലായാണ് ഇത് സംഭവിച്ചതെന്നാണ് സാറ്റിലൈറ്റ് രേഖകള്‍ സ്ഥിരീകരിക്കുന്നത്. 

32 കോടി ടണ്‍ ഐസ് നിറഞ്ഞ മലയാണ് ഇടിഞ്ഞത്. എന്നാല്‍ ഇത് സ്വാഭാവികമായ ഒന്നുമാത്രമാണെന്നും കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമല്ലെന്നുമാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. മഞ്ഞുമലകള്‍ വിസ്തീര്‍ണ്ണം പ്രാപിക്കുന്നതുകൊണ്ടുതന്നെ അവയ്ക്കത് ഇല്ലാതാക്കുകയും വേണം. മഞ്ഞുവീഴ്ച മൂലം വിസ്തീര്‍ണ്ണം പ്രാപിക്കുന്ന ഇവ പൂര്‍വ്വസ്ഥിതിയില്‍ തന്നെ നിലനില്‍ക്കാന്‍ വേണ്ടിയാണ് ചില ഭാഗങ്ങള്‍ അടര്‍ത്തിമാറ്റുന്നത്. 

ഇത് വളരെ പ്രാധാന്യമുള്ള ഒന്നാണെന്നും കാലാവസ്ഥാ വ്യതിയാനവുമായി ഇതിനെ തെറ്റിദ്ധരിക്കരുതെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. ഗ്രീന്‍ലാന്‍ഡിലും മറ്റും സംഭിവിക്കുന്നതുമായി ഇതിന് ബന്ധമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com