സ്റ്റോക്ഹോം: സാഹിത്യത്തിനുള്ള രണ്ടു വര്‍ഷങ്ങളിലെ നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു. പോളിഷ് എഴുത്തുകാരി ഓള്‍ഗ ടോകര്സുക്കിനാണ് 2018ലെ നൊബേല്‍. 2019ലെ പുരസ്കാരം ഓസ്ട്രിയന്‍ എഴുത്തുകാരന് പീറ്റര്‍ ഹാന്ഡ്കെയ്ക്കു സമ്മാനിക്കും.
കഴിഞ്ഞ വര്‍ഷം നൊബേല്‍ അക്കാദമിയില്‍ വിവാദം ഉയര്‍ന്നതിനെത്തുടര്‍ന്ന് സാഹിത്യത്തിനുള്ള പുരസ്കാരം പ്രഖ്യാപിച്ചിരുന്നില്ല. ഇതിനെത്തുടര്‍ന്നാണ് ഇത്തവണ രണ്ടു വര്‍ഷത്തെ പുരസ്കാരം ഒരുമിച്ചു പ്രഖ്യാപിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ