8000 വര്‍ഷം പഴക്കമുളള അമൂല്യ രത്‌നം, ലോകത്തെ ഏറ്റവും പഴക്കമേറിയത്; മറാവ ദ്വീപ് പവിഴങ്ങളുടെ ഉറവിടമെന്ന് ചരിത്രരേഖ, മെസോപ്പൊട്ടേമിയന്‍ ബന്ധം

ലോകത്തെ ഏറ്റവും പഴക്കമുളള പവിഴമാണിതെന്ന് പുരാവസ്തു വിദഗ്ധര്‍ അവകാശപ്പെട്ടു
8000 വര്‍ഷം പഴക്കമുളള അമൂല്യ രത്‌നം, ലോകത്തെ ഏറ്റവും പഴക്കമേറിയത്; മറാവ ദ്വീപ് പവിഴങ്ങളുടെ ഉറവിടമെന്ന് ചരിത്രരേഖ, മെസോപ്പൊട്ടേമിയന്‍ ബന്ധം

ദുബായ്: 8000 വര്‍ഷം പഴക്കമുളള അമൂല്യ രത്‌നം കണ്ടെത്തി. ലോകത്തെ ഏറ്റവും പഴക്കമുളള പവിഴമാണിതെന്ന് പുരാവസ്തു വിദഗ്ധര്‍ അവകാശപ്പെട്ടു. യുഎഇയിലെ അബുദാബിയില്‍ ഇത് പ്രദര്‍ശിപ്പിച്ചിരിക്കുകയാണ്.

മറാവ ദ്വീപില്‍ ഉല്‍ഖനനത്തിന് ഇടയിലാണ് അമൂല്യമായ പവിഴം യാദൃച്ഛികമായി കണ്ടെത്തിയത്. ഒരു മുറിയുടെ തറയില്‍ നിന്നാണ് ഇത് കണ്ടെത്തിയതെന്ന് പുരാവസ്തു വിദഗ്ധര്‍ പറയുന്നു. യുഎഇയിലെ പഴക്കം ചെന്ന വാസ്തുവിദ്യയുടെ അടയാളമാണിതെന്ന് ഇവര്‍ അഭിപ്രായപ്പെടുന്നു.

കാര്‍ബണ്‍ ഡേറ്റിങ്ങിലൂടെയാണ് ഇതിന്റെ കാലപഴക്കം നിശ്ചയിച്ചത്. 5800-5600 ബിസിയിലായിരിക്കാം ഇത് രൂപകല്‍പ്പന ചെയ്തതെന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്. നവീനശിലായുഗമാണ് ആ കാലഘട്ടമെന്ന് അബുദാബി കള്‍ച്ചറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കുന്നു.

യുഎഇയ്ക്ക് നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ടെന്ന് തെളിയിക്കുന്നതാണ് ഈ കണ്ടെത്തല്ലെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ചരിത്രാതീതകാലം തൊട്ടുതന്നെ യുഎഇയ്ക്ക് സാമ്പത്തിക, സാംസ്‌കാരിക വേരുകള്‍ ഉണ്ടെന്ന് തെളിയിക്കുന്നതാണ് ഈ പവിഴത്തിന്റെ കണ്ടെത്തല്‍. നവീനശിലായുഗത്തിലെ നിരവധി തകര്‍ന്ന നിര്‍മ്മിതികളാണ് മറാവ ്ദ്വീപില്‍ ഉളളത്. ഇതിന്റെ ഉത്ഖനനമാണ് നടക്കുന്നതെന്നും വിദഗ്ധര്‍ വ്യക്തമാക്കി.

മെസോപ്പൊട്ടേമിയയുമായുളള വാണിജ്യബന്ധത്തിന്റെ തെളിവായി ഇതിനെ ചിലര്‍ വ്യാഖ്യാനിക്കുന്നുണ്ട്. സെറാമിക്‌സ് ഉള്‍പ്പെടെയുളള ഉത്പനങ്ങളുടെ കൈമാറ്റത്തിന് പകരമായി മെസോപ്പൊട്ടേമിയയില്‍ നിന്ന് ലഭിച്ചതാകാം ഈ അമൂല്യപവിഴമെന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടല്‍. ഇന്നത്തെ ഇറാഖ് പുരാതന കാലത്ത് മെസോപ്പൊട്ടേമിയ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പതിനാറാം നൂറ്റാണ്ടില്‍ മറാവ ദ്വീപ് പവിഴങ്ങളുടെ ഒരു ഉറവിടമായിരുന്നുവെന്ന് അന്നത്തെ വെനീഷ്യന്‍ രത്‌ന വ്യാപാരി ഗ്യാസ്പരോ ബാല്‍ബി പറഞ്ഞതായി ചരിത്രരേഖകളില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com