ഷെരീഫിന്റെ ആരോഗ്യനില വഷളായി; ഹൃദയാഘാതമുണ്ടായതായി സര്‍ക്കാര്‍

ഷെരീഫിന്റെ ആരോഗ്യനില വഷളായി; ഹൃദയാഘാതമുണ്ടായതായി സര്‍ക്കാര്‍

രണ്ട് ദിവസം മുന്‍പ് ചെറിയ ഹൃദയാഘാതം ഷെരീഫിനുണ്ടായി. ഇന്ന് രാവിലേയും ചെറിയ നെഞ്ചുവേദന അനുഭവപ്പെട്ടു

ഇസ്ലാമാബാദ്: ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ആരോഗ്യനില വഷളായി. ഷെരീറിന് ഹൃദയാഘാതമുണ്ടായതായി പാകിസ്ഥാന്‍ പഞ്ചാബ് പ്രവിശ്യയിലെ ആരോഗ്യ മന്ത്രി സ്ഥിരീകരിച്ചു. ഷെരീഫിന്റെ അഭിഭാഷകന്‍ പറഞ്ഞെങ്കിലും ഡോക്ടര്‍മാര്‍ നിഷേധിച്ചിരുന്നു. 

രണ്ട് ദിവസം മുന്‍പ് ചെറിയ ഹൃദയാഘാതം ഷെരീഫിനുണ്ടായി. ഇന്ന് രാവിലേയും ചെറിയ നെഞ്ചുവേദന അനുഭവപ്പെട്ടു. എന്നാല്‍ ഇന്നുണ്ടായത് ഹൃദയാഘാതമല്ലെന്നും. രണ്ട് ദിവസം മുന്‍പുണ്ടായ ഹൃദയാഘാതം ഷെരീഫിന് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളൊന്നും സൃഷ്ടിച്ചില്ലെന്നും പഞ്ചാബ് പ്രവിശ്യ ആരോഗ്യ മന്ത്രിയായ ഡോ യസ്മീന്‍ റാഷിദ് പറഞ്ഞു. 

ഹൃദയത്തിലേക്ക് രക്തം എത്തുന്നത് കുറഞ്ഞതിനെ തുടര്‍ന്നുള്ള നെഞ്ചുവേദന മാത്രമാണ് ഉണ്ടായിരിക്കുന്നത് എന്ന് ലാഹോറിലെ സര്‍വീസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോക്ടര്‍ മുഹമ്മദ് ആയിസ് പറഞ്ഞു. ഷെരീഫിന് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളുണ്ടെന്ന റിപ്പോര്‍ട്ടുകളും അദ്ദേഹം തള്ളി. 

രക്തത്തിലെ പ്ലേറ്റ്‌ലേറ്റുകള്‍ കുറഞ്ഞതിനെ തുടര്‍ന്ന് തിങ്കളാഴ്ച രാത്രിയോടെയാണ് ഷെരീഫിനെ ജയിലില്‍ നിന്ന് ഹോസ്പിറ്റലിലേക്ക് മാറ്റിയത്. ഷെരീഫിനെ പ്രവേശിപ്പിച്ച അതേ ആശുപത്രിയില്‍ തന്നെ ഷെരീഫിന്റെ മകള്‍ മറിയത്തേയും ചികിത്സയ്ക്കായി അഡ്മിറ്റ് ചെയ്തിരുന്നു. ഷെരീഫിനെ കാണാനുള്ള അനുമതി നിഷേധിച്ചതിന് പിന്നാലെയായിരുന്നു ഇത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com