ബോറിസ് ജോണ്‍സന് തിരിച്ചടി; ബ്രിട്ടീഷ് പാര്‍ലമെന്റ് സസ്‌പെന്റ് ചെയ്തത് ഭരണഘടനാവിരുദ്ധമെന്ന് സുപ്രീംകോടതി

ബ്രെക്‌സിറ്റ് പ്രശ്‌നങ്ങളെത്തുടര്‍ന്ന് പാര്‍ലെന്റ് സസ്‌പെന്റ് ചെയ്ത പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നടപടി ഭരണഘടനാവിരുദ്ധമെന്ന് ബ്രിട്ടീഷ് സുപ്രീംകോടതി
ബോറിസ് ജോണ്‍സന് തിരിച്ചടി; ബ്രിട്ടീഷ് പാര്‍ലമെന്റ് സസ്‌പെന്റ് ചെയ്തത് ഭരണഘടനാവിരുദ്ധമെന്ന് സുപ്രീംകോടതി

ബ്രെക്‌സിറ്റ് പ്രശ്‌നങ്ങളെത്തുടര്‍ന്ന് പാര്‍ലെന്റ് സസ്‌പെന്റ് ചെയ്ത പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നടപടി ഭരണഘടനാവിരുദ്ധമെന്ന് ബ്രിട്ടീഷ് സുപ്രീംകോടതി. അഞ്ചാഴ്ചത്തേക്ക് ആയിരുന്നു ബോറിസ് ജോണ്‍സണ്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടത്. നടപടി നിയമവിരുദ്ധമെന്ന് സുപ്രീം കോടതി വിധിച്ചു. ഭരണഘടനാപരമായ ഉത്തരവാദിത്വം നിറവേറ്റുന്നതില്‍ നിന്ന് വിലക്കുന്നതാണ് ഈ നടപടിയെന്ന് കോടതി നിരീക്ഷിച്ചു. അടച്ചിടാനുള്ള അധികാരം പരിമിതമാണെന്നും കോടതി വിധിച്ചു.

അഞ്ചാഴ്ച്ചത്തേക്ക് പാര്‍ലമെന്റ് സസ്‌പെന്റ് ചെയ്യേണ്ട ആവശ്യം എന്തെന്ന് വ്യക്തമാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി, എന്താണ് അടുത്ത നടപടിയെന്ന് സ്പീക്കര്‍ക്ക് തീരുമാനിക്കാമെന്നും വ്യക്തമാക്കി.

ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ട് നാടകീയ സന്ദര്‍ഭങ്ങള്‍ ഉടലെടുത്തതോടെയാണ് ബോറിസ് ജോണ്‍സണ്‍ പാര്‍ലമെന്റ് അടച്ചിടാന്‍ തീരുമാനിച്ചത്. എന്തുവില കൊടുത്തും ഒക്ടോബര്‍ 31 നു മുന്‍പ് ബ്രെക്‌സിറ്റ് നടപ്പാക്കുമെന്നാണ് ബോറിസ് ജോണ്‍സണ്‍ പറഞ്ഞിരുന്നത്. ഇത് സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ച ഒഴിവാക്കാനാണ് അടച്ചിടല്‍ എന്ന് ആരോപണം ഉയര്‍ന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com