ഒമാന്‍ തീരം വിട്ട് ഹിക്ക ചുഴലിക്കാറ്റ്, രണ്ട് ദിവസം മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്‌

ഒമാന്‍ തീരം വിട്ട് ഹിക്ക ചുഴലിക്കാറ്റ്, രണ്ട് ദിവസം മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്‌

മസ്‌കറ്റ്: ഹിക്ക ചുഴലിക്കാറ്റ് ഒമാന്‍ തീരം വിട്ടു. ഹിക്കയെ തുടര്‍ന്നുള്ള കനത്ത കാറ്റിലും മഴയിലും വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചെങ്കിലും ഇതുവരെ ആളപായം ഉണ്ടായിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. 

ഹിക്ക ചുഴലിക്കാറ്റ് ഒമാന്‍ തീരം വിട്ടെങ്കില്‍ രണ്ട് ദിവസം ഒറ്റപ്പെട്ട മഴയുണ്ടാവുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. അല്‍വുസ്ത, ദോഫാര്‍ ഗവര്‍ണറേറ്റുകളിലും, അല്‍ ഹജര്‍ പര്‍വതങ്ങളിലും ഒറ്റപ്പെട്ട മഴ തുടരുമെന്ന മുന്നറിയിപ്പാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്നത്. 

745 ഒമാന്‍ പൗരന്മാര്‍ക്കും, പ്രവാസികള്‍ക്കുമായി 9 ക്യാമ്പുകളാണ് വുസ്തയില്‍ തുറന്നത്. മസ്സിറയിലുണ്ടായ നാശനഷ്ടങ്ങളുടെ കണക്ക് ഇതുവരെ തിട്ടപ്പെടുത്തിയിട്ടില്ല. അധികൃതര്‍ നല്‍കിയ മുന്നറിയിപ്പുകള്‍ ജനങ്ങള്‍ കൃത്യമായി പാലിച്ചതിനാല്‍ അപകടങ്ങള്‍ ഇല്ലാതാക്കാന്‍ സാധിച്ചെന്ന് ദുരന്ത നിവാരണ സമിതി പറയുന്നു. 

ദുഖം പ്രവിശ്യയിലെ വാദികളില്‍ വെള്ളം നിറഞ്ഞൊഴുകുകയും, ഇവയില്‍ ഇപ്പോള്‍ വെള്ളം കെട്ടി നില്‍ക്കുകയുമാണ്. സുരക്ഷ ഭീഷണി മുന്‍പില്‍ കണ്ട് അടച്ചിട്ടിരുന്നു പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഞായറാഴ്ചയോടെ തുറന്ന് പ്രവര്‍ത്തിക്കും. പ്രദേശത്തെ ഗതാഗതവും ഭാഗിഗമായി പുനഃസ്ഥാപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com