നേപ്പാളില്‍ കൊടുങ്കാറ്റും പേമാരിയും; 27 മരണം, 500 ഓളം പേര്‍ക്ക് പരിക്ക് 

കൊടുങ്കാറ്റിലും പേമാരിയിലും നേപ്പാളില്‍ 27 പേര്‍ക്ക് ജീവഹാനി
നേപ്പാളില്‍ കൊടുങ്കാറ്റും പേമാരിയും; 27 മരണം, 500 ഓളം പേര്‍ക്ക് പരിക്ക് 

കഠ്മണ്ഡു: കൊടുങ്കാറ്റിലും പേമാരിയിലും നേപ്പാളില്‍ 27 പേര്‍ക്ക് ജീവഹാനി. മരണസംഖ്യ ഉയര്‍ന്നേക്കും.500ഓളം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.

നേപ്പാളിന്റെ തെക്കന്‍ പ്രദേശങ്ങളെയാണ് കനത്ത മഴ ഏറ്റവുമധികം ബാധിച്ചത്. ബാറാ, പാര്‍സാ ജില്ലകളിലെ നിരവധി ഗ്രാമങ്ങളിലാണ് കൊടുങ്കാറ്റും പേമാരിയും നാശം വിതച്ചത്. പരിക്കേറ്റവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. 

ഞായറാഴ്ച വൈകീട്ടാണ് നേപ്പാളിന്റെ തലസ്ഥാനമായ കഠ്മണ്ഡുവില്‍ നിന്ന് 128 കിലോമീറ്റര്‍ അകലെയുളള ബാറാ ജില്ലയില്‍ കൊടുങ്കാറ്റ് വീശിയടിച്ചത്. പ്രകൃതി ക്ഷോഭത്തില്‍ നിരവധി ജീവനുകള്‍ നഷ്ടപ്പെട്ട പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി കെ പി ശര്‍മ്മ ഓലി അനുശോചനം രേഖപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com