ശ്രീലങ്കയിലെ ഹോട്ടലില്‍ ഹിജാബിനും ബുര്‍ഖയ്ക്കും നിരോധനമേര്‍പ്പെടുത്തി

മുസ്ലീം സ്ത്രീകള്‍ ധരിക്കുന്ന ഹിജാബ്, ബുര്‍ക്ക അടക്കമുള്ള വസ്ത്രങ്ങള്‍ക്കും ഹെല്‍മറ്റ് അടക്കമുള്ള വസ്തുക്കള്‍ക്കുമാണ് നിരോധനം.
ശ്രീലങ്കയിലെ ഹോട്ടലില്‍ ഹിജാബിനും ബുര്‍ഖയ്ക്കും നിരോധനമേര്‍പ്പെടുത്തി

കൊളംബോ: ശ്രീലങ്കയിലെ ഹോട്ടലില്‍ ഹിജാബിനും ബുര്‍ഖയ്ക്കും നിരോധനമേര്‍പ്പെടുത്തി. ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ശ്രീലങ്കയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ മുഖം മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ക്കും വസ്തുക്കള്‍ക്കും നിരോധനമേര്‍പ്പെടുത്തിയത്. 'എല്ലാ ഫ്‌ലവര്‍ ഗാര്‍ഡന്‍' എന്ന റിസോര്‍ട്ടിലാണ് മുഖം മൂടുന്ന രീതിയിലുള്ള വസ്തുക്കള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയത്. 

മുസ്ലീം സ്ത്രീകള്‍ ധരിക്കുന്ന ഹിജാബ്, ബുര്‍ക്ക അടക്കമുള്ള വസ്ത്രങ്ങള്‍ക്കും ഹെല്‍മറ്റ് അടക്കമുള്ള വസ്തുക്കള്‍ക്കുമാണ് നിരോധനം. ശ്രീലങ്കയില്‍ കഴിഞ്ഞ ദിവസം നടന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് ഹോട്ടല്‍ അധികൃതര്‍ വ്യക്തമാക്കി. 

ഏതെല്ലാം വസ്ത്രങ്ങള്‍ക്കും വസ്തുക്കള്‍ക്കുമാണ് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് വ്യക്തമാക്കി ഹോട്ടല്‍ സൂചനാ ബോര്‍ഡുകളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഹോട്ടലിന് മുന്നിലെ സൂചനാബോര്‍ഡുകളില്‍ ഹെല്‍മെറ്റ്, ബുര്‍ക്ക, ഹിജാബ്, കണ്ണിനുമുകളിലിടുന്ന കവര്‍, തലകൂടി മറയുന്ന രീതിയിലുള്ള ജാക്കറ്റുകള്‍ എന്നിവയും ഉള്‍പ്പെടുന്നു. 

അതേസമയം, ഹോട്ടലധികൃതരുടെ പ്രവര്‍ത്തികള്‍ക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. മുസ്ലീം വിഭാഗം ധരിക്കുന്ന വസ്ത്രങ്ങള്‍ ഒഴിവാക്കിയ നടപടി മതവിഭാഗത്തെയാകെ ഭീകരവാദികളായി ചിത്രീകരിക്കുന്നതാണെന്ന തരത്തിലാണ് വിമര്‍ശനങ്ങള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com