അമേരിക്കയില്‍ വീണ്ടും ആള്‍ക്കൂട്ടത്തിന് നേരെ വെടിവയ്പ്; 9 മരണം; 16 പേര്‍ക്ക് പരുക്ക്

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 04th August 2019 02:31 PM  |  

Last Updated: 04th August 2019 02:33 PM  |   A+A-   |  

 


വാഷിങ്ടണ്‍: അമേരിക്കയില്‍  ഒഹായോവിലുണ്ടായ വെടിവെപ്പില്‍ ഒന്‍പത് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക്് പരുക്കേറ്റു.ടെക്‌സസിനെ ഞെട്ടിച്ച കൂട്ടക്കൊല നടന്ന് മണിക്കൂറുകള്‍ക്കമാണ് യുഎസില്‍ വീണ്ടും വെടിവയ്പ് ഉണ്ടായത്.  ബാറിലേക്കു പ്രവേശനം തടഞ്ഞതിനെത്തുടര്‍ന്ന് ഒരാള്‍ വെടിയുതിര്‍ക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഓറിഗനിലേക്കുള്ള യാത്രകളെല്ലാം ഒഴിവാക്കണമെന്ന് ഡേടന്‍ പൊലീസ് മുന്നറിയിപ്പ് നല്‍കി.

ടെക്‌സസിലെ എല്‍ പാസോയില്‍ 20 പേരുടെ മരണത്തിനിടയായ വെടിവയ്പിനു തൊട്ടുപിന്നാലെയാണ് സംഭവം. ഓറിഗനിലും സ്ഥിഗതികള്‍ ഗുരുതരമാണെന്നാണു പൊലീസിന്റെ റിപ്പോര്‍ട്ട്. വെടിവച്ച ആളുള്‍പ്പെടെ 10 പേരാണു മരിച്ചതെന്ന് പൊലീസ് അറിയിച്ചു. 16 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എഫ്ബിഐ സ്ഥലത്തെത്തി. സംഭവം നടക്കുമ്പോള്‍ പൊലീസ് പരിസരത്തുണ്ടായിരുന്നെന്നും വേണ്ട നടപടികള്‍ സ്വീകരിക്കാനായെന്നും ഡേടന്‍ പൊലീസ് ട്വിറ്ററില്‍ വ്യക്തമാക്കി.