കശ്മീരികളെ 'സഹായിക്കാന്‍' ഏതറ്റം വരെ പോവാനും സജ്ജം: പാക് സൈന്യം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th August 2019 04:37 PM  |  

Last Updated: 06th August 2019 04:37 PM  |   A+A-   |  

Javed_Bajwa

ജാവേദ് ബജ്വ

 

ഇസ്ലാമാബാദ്: കശ്മീരികളെ സഹായിക്കാന്‍ ഏതറ്റം വരെയും പോവാന്‍ പാകിസ്ഥാന്‍ സൈന്യം സജ്ജമെന്ന് പാക് സേനാ മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വ. കശ്മീരിന്റെ പ്രത്യേകാവകാശം ഇന്ത്യ എടുത്തുകളഞ്ഞതിനു പിന്നാലെ പാക് സൈനിക നേതൃത്വം യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.

കശ്മീരികളുടെ പോരാട്ടത്തില്‍ അവസാനം വരെ പാക് സൈന്യം കൂടെയുണ്ടാവുമെന്ന് ജനറല്‍ ബജ്വ പറഞ്ഞു. ആ ചുമതല പൂര്‍ത്തിയാക്കാന്‍ ഏതറ്റം വരെയും പോവാന്‍ സൈന്യം സജ്ജമാണ്- പാക് സൈനിക പരമോന്നത സംവിധാനമായ കോര്‍പ്‌സ് കമാന്‍ഡേഴ്‌സ് കോണ്‍ഫറന്‍സിനെ അഭിസംബോധന ചെയ്ത് ജനറല്‍ ബജ്വ പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. 

ഇന്ത്യയുടെ നടപടിയെ തള്ളിക്കളഞ്ഞ പാസ് സര്‍ക്കാരിന്റെ നടപടിയെ പിന്താങ്ങുന്നതായി സൈന്യം അറിയിച്ചു. ഇന്ത്യ ഭേദഗതി ചെയ്ത 370ാം വകുപ്പിനെയോ 35എയോ പാകിസ്ഥാന്‍ ഒരിക്കലും അംഗീകരിച്ചിരുന്നില്ലെന്ന് സൈന്യം വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.