ഭൂമിയിലേക്ക് വരുന്ന ആ ഉല്‍ക്കയെ തടയാന്‍ ഒന്നിനുമാവില്ല, ശാസ്ത്ര ലോകത്തെ ഞെട്ടിച്ച് ഇലോണ്‍ മസ്‌കിന്റെ പ്രവചനം

2029 ഏപ്രില്‍ 13നാണ് അപോഫിസ് ഭൂമിക്ക് സമീപത്ത് കൂടി കടന്നു പോവുമെന്ന് നാസ കണക്കു കൂട്ടുന്നത്
ഭൂമിയിലേക്ക് വരുന്ന ആ ഉല്‍ക്കയെ തടയാന്‍ ഒന്നിനുമാവില്ല, ശാസ്ത്ര ലോകത്തെ ഞെട്ടിച്ച് ഇലോണ്‍ മസ്‌കിന്റെ പ്രവചനം

രു വലിയ ഉല്‍ക്ക ഭൂമിയില്‍ പതിക്കുമെന്ന പ്രവചനവുമായി സ്‌പേസ് എക്‌സ് സ്ഥാപനകനും സിഇഒയുമായ ഇലോണ്‍ മസ്‌ക്. ഭുമിയിലെ ഒരു സംവിധാനത്തിനും ആ ഉല്‍ക്കയെ തടയാനാവില്ലെന്നാണ് മസ്‌ക് പറയുന്നത്. ബഹിരാകാശ സംവിധാനങ്ങളെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ ട്വിറ്ററില്‍ പങ്കുവയ്ക്കവെയാണ് ഇലോണ്‍ മസ്‌കിന്റെ പ്രവചനം. 

2029ല്‍ ഭൂമിക്ക് സമീപത്ത് കൂടി പോവുന്ന 99942 അപോഫിസ് എന്ന ഉല്‍ക്ക ഭൂമിക്ക് വലിയ ഭീഷണി തീര്‍ക്കില്ല. എന്നാല്‍ ഏതാനും വര്‍ഷത്തിന് ശേഷം മറ്റൊരു ഉല്‍ക്ക ഭൂമിയില്‍ പതിക്കും, അത് തടയാന്‍ നമ്മുടെ ഒരു പ്രതിരോധ സംവിധാനത്തിനും സാധിക്കില്ല, മസ്‌ക് ട്വിറ്ററില്‍ കുറിച്ചു. 

അപോഫിസ് ഉല്‍ക്ക ഭൂമിയില്‍ പതിച്ചാല്‍ അമേരിക്കയുടെ പടിഞ്ഞാറന്‍ തീരം മുഴുവന്‍ ഇല്ലാതാക്കും വിധം സുനാമി ഉണ്ടാവുമെന്നാണ് ശാസ്ത്രജ്ഞനായ നീല്‍ ഡിഗ്രാസ് ടൈസന്‍ പറയുന്നത്. 2029 ഏപ്രില്‍ 13നാണ് അപോഫിസ് ഭൂമിക്ക് സമീപത്ത് കൂടി കടന്നു പോവുമെന്ന് നാസ കണക്കു കൂട്ടുന്നത്. ഭൂമിക്ക് 19000 മൈല്‍ അല്ലെങ്കില്‍ 31000 മൈല്‍ അകലെ അപോഫിസ് എത്തുമെന്നാണ് കണക്കാക്കുന്നത്. 

അപോഫിസ് അല്ലാതെ മറ്റൊരു ഉല്‍ക്ക കൂടി ഭൂമിക്ക് ഭീഷണി ഉയര്‍ത്തി വരുന്നുണ്ട്. 1990 എംയു എന്ന ഉല്‍ക്ക 2027ല്‍ ഭൂമിക്ക് അടുത്തു കൂടി പോവുമെന്നാണ് കണക്കാക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com