വഴിയരികില്‍ കണ്ട മൂര്‍ഖന്‍ പാമ്പിന്റെ തല അരിഞ്ഞു, വിഡിയോ പിടിച്ച് ആഘോഷം: ക്രൂരത

യാതൊരു ശല്യവുമില്ലാതെ വെറുതെപോയ പാമ്പിനെയാണ് ഇയാള്‍ അരിഞ്ഞു വീഴ്ത്തിയത്
വഴിയരികില്‍ കണ്ട മൂര്‍ഖന്‍ പാമ്പിന്റെ തല അരിഞ്ഞു, വിഡിയോ പിടിച്ച് ആഘോഷം: ക്രൂരത

ഴിയരികില്‍ കണ്ട മൂര്‍ഖന്‍ പാമ്പിന്റെ തലഅരിഞ്ഞ് യുവാവിന്റെ ക്രൂരത. മലേഷ്യയിലെ കോക് കെലിയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. വഴിയരികില്‍ അവിചാരിതമായി കണ്ട പാമ്പിനെ പ്രകോപിച്ചശേഷം ഇയാള്‍ അരിവാളുകൊണ്ട് അരിഞ്ഞു വീഴ്ത്തുകയായിരുന്നു. കൂടെയുണ്ടായിരുന്ന ആളെക്കൊണ്ട് വിഡിയോ എടുപ്പിച്ചതിന് ശേഷമായിരുന്നു ഇയാളുടെ ക്രൂരത. വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഇയാള്‍ക്കെതിരേ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. 

ടൂവിലറില്‍ വഴിയിലൂടെ കൃഷിസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് പാമ്പ് വഴിയിലൂടെ പോകുന്നത് കണ്ടത്. ഉടനെ വണ്ടിയില്‍ നിന്ന് ഇറങ്ങിയ ഇയാള്‍ പാമ്പിനെ പ്രകോപിപ്പിച്ച ശേഷം കത്തികൊണ്ട് തല അരിയുകയായിരുന്നു. യാതൊരു ശല്യവുമില്ലാതെ വെറുതെപോയ പാമ്പിനെയാണ് ഇയാള്‍ അരിഞ്ഞു വീഴ്ത്തിയത്. തലയില്ലാതെ പിടയുന്ന പാമ്പിനെയും ദൃശ്യങ്ങളില്‍ കാണാം. ഇയാള്‍ക്കെതിരേ നടപടിയെടുക്കണം എന്ന ആവശ്യവുമായി മൃഗസംരക്ഷണ സംഘടനകള്‍ അടക്കം രംഗത്തെത്തി.

ഇയാളെ ആക്രമിക്കാതെ വഴിയരികിലൂടെ പോവുകയായിരുന്ന പാമ്പിനെ ആക്രമിച്ചതാണ് ഇയാള്‍ക്കെതിരേ രൂക്ഷ വിമര്‍ശനമുണ്ടാകാന്‍ കാരണമായിരിക്കുന്നത്. മലേഷ്യയിലെ മൃഗസംരക്ഷണ സംഘടനയാണ് മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരതയുടെ ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com