ന്യൂസീലന്‍ഡില്‍ അഗ്നിപര്‍വത സ്‌ഫോടനം; ഒരാള്‍ മരിച്ചു,  നിരവധി പേരെ കാണാതായി

ന്യൂസീലന്‍ഡില്‍ അഗ്നിപര്‍വത സ്‌ഫോടനം; ഒരാള്‍ മരിച്ചു,  നിരവധി പേരെ കാണാതായി
അഗ്നിപര്‍വത സ്‌ഫോടനത്തിന്റെ ആകാശ ദൃശ്യം/എപി
അഗ്നിപര്‍വത സ്‌ഫോടനത്തിന്റെ ആകാശ ദൃശ്യം/എപി

വെല്ലിങ്ടണ്‍: ന്യൂസീലന്‍ഡില്‍ അഗ്നിപര്‍വതം പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്കു പരിക്കേറ്റു. ഒട്ടേറെ പേരെ കാണാതായതായി റിപ്പോര്‍ട്ടുണ്ട്.

ടൂറിസ്റ്റുകള്‍ കൂടുതലായി എത്തുന്ന വൈറ്റ് ഐലന്‍ഡ് തീരത്താണ് അഗ്നിപര്‍വത സ്‌ഫോടനമുണ്ടായത്. ഇവിടെ നിന്ന് ടൂറിസ്റ്റുകള്‍ ഉള്‍പ്പെടെ 23 പേരെ രക്ഷിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.  അഗ്നിപര്‍വത സ്‌ഫോടന സമയത്ത് നൂറു പേരെങ്കിലും ഇവിടെ ഉണ്ടായിരുന്നതായാണ് കരുതുന്നത്. 

അഗ്നിപര്‍വതം പൊട്ടിത്തെറിച്ചതോടെ നൂറുകണക്കിന് അടി ലാവ പുറത്തേക്കു തള്ളിയതായി ദൃക്‌സാക്ഷികള്‍ പറയുന്നു. സാന്‍ഫ്രാന്‍സിസ്‌കോയില്‍നിന്നുള്ള വിനോദസഞ്ചാരിയായ മൈക്കല്‍ ഷേഡ് സ്‌ഫോടനത്തിന്റെ ദൃശ്യങ്ങള്‍ ട്വീറ്ററില്‍ പോസ്റ്റ് ചെയ്തു. 

സ്‌ഫോടനത്തിനു മുമ്പായി പുക ഉയരുന്നത് ദൂരെ നിന്നുതന്നെ കാണാമായിരുന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 12000 അടി ലാവയെങ്കിലും സ്‌ഫോടനത്തിലൂടെ പുറത്തുവന്നിട്ടുണ്ടാവാം എന്നാണ് വിദഗ്ധര്‍ പറയുന്നത്. 

സ്‌ഫോടന സമയത്ത് ഒട്ടേറെ ടൂറിസ്റ്റുകള്‍ സ്ഥലത്ത് ഉണ്ടായിരുന്നതായി പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com