ഇസ്ലാമിനെക്കുറിച്ച് കൂടുതല്‍ പഠിച്ചു: പ്രചോദനം ഉള്‍ക്കൊണ്ട് മുസ്ലീം വിരുദ്ധ നേതാവ് ഇസ്ലാം മതം സ്വീകരിച്ചു

ഇസ്ലാം കളവാണെന്നും ഖുര്‍ആന്‍ വിഷമാണെന്നുമുള്ള ഇദ്ദേഹത്തിന്റെ പ്രസ്താവന ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.  
ഇസ്ലാമിനെക്കുറിച്ച് കൂടുതല്‍ പഠിച്ചു: പ്രചോദനം ഉള്‍ക്കൊണ്ട് മുസ്ലീം വിരുദ്ധ നേതാവ് ഇസ്ലാം മതം സ്വീകരിച്ചു

ആംസ്റ്റര്‍ഡാം: ഡച്ചിലെ തീവ്രവലതുപക്ഷ നേതാവും മുന്‍ എംപിയുമായ ജൊറം വാന്‍ ക്ലവ്‌റെണ്‍ ഇസ്ലാം മതം സ്വീകരിച്ചതായി റിപ്പോര്‍ട്ട്. കടുത്ത കുടിയേറ്റ വിരുദ്ധതയും ഇസ്ലാം വിരുദ്ധതയും വെച്ചു പുലര്‍ത്തുന്ന ഫ്രീഡം പാര്‍ട്ടി നേതാവായിരുന്നു ഇദ്ദേഹം. ഇസ്ലാം കളവാണെന്നും ഖുര്‍ആന്‍ വിഷമാണെന്നുമുള്ള ഇദ്ദേഹത്തിന്റെ പ്രസ്താവന ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.  

ഒരു ഇസ്ലാം വിമര്‍ശന പുസ്തകം എഴുതാന്‍ ജൊറം ഈയടുത്ത് ഇസ്ലാമിനെക്കുറിച്ച് പഠിക്കാനിടയായി. ഇക്കാര്യമാണ് മതം മാറ്റത്തിലേക്ക് നയിച്ചത് എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. അതേസമയം ഫ്രീഡം പാര്‍ട്ടിയില്‍ നിന്ന് ഇസ്‌ലാം മതത്തിലേക്ക് വരുന്ന രണ്ടാമത്തെ രാഷ്ട്രീയക്കാരനാണ് ജൊറം. നേരത്തെ അര്‍ണോഡ് വാന്‍ ഡൂണ്‍ ഇസ്‌ലാം മതം സ്വീകരിച്ചിരുന്നു. 

2010-2014 കാലത്ത് ഡച്ച് പാര്‍ലമെന്റില്‍ അംഗമായിരുന്നു ജൊറോം. എന്നാല്‍ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് പാര്‍ട്ടിവിട്ടു. ഫ്രീഡം പാര്‍ട്ടി വിട്ട ശേഷം സ്വന്തമായി പാര്‍ട്ടിയുണ്ടാക്കിയ ജൊറം 2017ലെ പൊതുതെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. കനത്ത പരാജയത്തോടെ രാഷ്ട്രീയം ഉപേക്ഷിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com